കെറിയിൽ മദ്ധ്യവയസ്കൻ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

കെറിയിലെ Tralee-യില്‍ ആക്രമണത്തില്‍ പരിക്കേറ്റ് മദ്ധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഞായറാഴ്ച രാത്രിയാണ് Tralee-യിലെ Abbey Court Complex-ല്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ 50-ലേറെ പ്രായമുള്ള പുരുഷനെ കണ്ടെത്തിയത്. ഗാര്‍ഡയും, അടിയന്തര രക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരു പുരുഷനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ കൂടി ഗാര്‍ഡ അറസ്റ്റ് ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. … Read more

പ്രണയം നടിച്ച് തട്ടിപ്പ്; ഡബ്ലിനിൽ ഒരാൾ അറസ്റ്റിൽ

പ്രണയം നടിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഡബ്ലിനില്‍ പുരുഷന്‍ അറസ്റ്റില്‍. Citywest, Finglas പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ Garda National Economic Crime Bureau (GNECB) നടത്തിയ പരിശോധനയിലാണ് 40-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും ഏതാനും രേഖകളും, ലാപ്‌ടോപ്പും, ഫോണും പിടിച്ചെടുത്തിട്ടുമുണ്ട്. ഫിന്‍ഗ്ലാസില്‍ നിന്നും അറസ്റ്റ് ചെയ്ത ഇയാള്‍ക്ക് മേല്‍ കുറ്റവാളിസംഘത്തില്‍ പ്രവര്‍ത്തിച്ചതിനുള്ള ചാര്‍ജ്ജും ചുമത്തിയിട്ടുണ്ട്. ഇയാളെ Terenure Garda Station-ല്‍ ചോദ്യം ചെയ്തുവരികയാണ്. വ്യാജപേരുകളിലൂടെയുണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകള്‍ വഴി … Read more

താലയിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള; പ്രതി അറസ്റ്റിൽ

താലയിലെ കടയില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തിയ പ്രതി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് താലയിലെ Jobstown പ്രദേശത്തുള്ള പലചരക്ക് കടയില്‍ കൊള്ള നടക്കുന്നതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിച്ചത്. കടയിലെത്തിയ പ്രതി, ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു. ഇയാള്‍ സമീപത്തെ മറ്റൊരു കടയില്‍ കത്തിയുമായി എത്തി പണമാവശ്യപ്പെട്ടെങ്കിലും പണം ലഭിക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. തുടര്‍ന്നാണ് ഈ കടയിലെത്തിയത്. ഗാര്‍ഡ എത്തിയപ്പോഴേയ്ക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് താലയിലെ ഒരു വീട്ടില്‍ പരിശോധന നടത്തിയ … Read more

ബ്രിട്ടനിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് തൊഴിൽ ചൂഷണവും അടിമവേലയും; മലയാളി ദമ്പതികൾ അറസ്റ്റിൽ

നോര്‍ത്ത് വെയില്‍സില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ അടിമവേലയ്ക്ക് സമാനമായി കെയര്‍ ഹോമുകളിലേയ്ക്ക് റിക്രൂട്ട് ചെയ്ത മലയാളി ദമ്പതികള്‍ അറസ്റ്റില്‍. മെയ് 5-നാണ് Gangmasters and Labour Abuse Authority (GLAA)-യുടെ നേതൃത്വത്തില്‍ Gwynedd-ലെ Pwllheli-ല്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായി ഇവരെ അറസ്റ്റ് ചെയ്തത്. Modern Slavery Act 2015 പ്രകാരമുള്ള മനുഷ്യക്കടത്ത്, നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇവരെ ചോദ്യം ചെയ്തു. ശേഷം വിട്ടയച്ച ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത് നഴ്‌സിങ് ഏജന്‍സിയുടെ … Read more

അയർലണ്ടിൽ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഗതാതഗത നിയമം ലംഘിച്ചതിന് വ്യാപക അറസ്റ്റ്; ഡ്രൈവിങ്ങിനിടെ മദ്യവും മയക്കുമരുന്നുമുപയോഗിച്ച 146 പേർ പിടിയിൽ

മെയ് മാസത്തില്‍ ബാങ്ക് അവധിയോടെ വന്ന വാരാന്ത്യത്തില്‍ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വാഹനമോടിച്ച 146 പേരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ. 2,298 പേര്‍ക്കെതിരെ അമിതവേഗതയില്‍ വാഹനമോടിച്ചതിനും നടപടിയെടുത്തു. നാല് ദിവസത്തെ അവധിയായിരുന്നു ഈ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ലഭിച്ചത്. ഏപ്രില്‍ 29-ന് പകല്‍ 12 മണി മുതല്‍ മെയ് 3 ചൊവ്വാഴ്ച രാവിലെ 7 മണിവരെ നീണ്ട ഓപ്പറേഷനിലാണ് ഗതാഗതനിയമങ്ങള്‍ ലംഘിച്ച അനവധി പേരെ അറസ്റ്റ് ചെയ്തതായും, നടപടിയെടുത്തതായും ഗാര്‍ഡ വ്യക്തമാക്കിയത്. ആക്‌സിഡന്റുകളും, പരിക്കുകളും കുറയ്ക്കുക … Read more

കിൽക്കെന്നിയിൽ ആക്രമണത്തിൽ പരിക്കേറ്റ മദ്ധ്യവയസ്കൻ മരിച്ചു; ഒരാൾ അറസ്റ്റിൽ

കിൽക്കെന്നി സിറ്റിയിൽ മദ്ധ്യവയസ്കൻ ആക്രമണത്തിൽ പരിക്കേറ്റു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് Hebron റോഡ് പ്രദേശത്ത് 40-ലേറെ പ്രായമുള്ള പുരുഷനെ ആക്രമണത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ  St Luke’s General ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ആക്രമണം നടന്ന സ്ഥലത്തു നിന്നും 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കിൽക്കെന്നി ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, ആക്രമണത്തെ കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവരോ തങ്ങളെ … Read more

ദ്രോഹഡയിൽ 20 ലക്ഷം യൂറോയുടെ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

20 ലക്ഷം യൂറോയുടെ കഞ്ചാവുമായി Co Louth-ല്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദ്രോഹഡയില്‍ വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ തെരച്ചിലിലാണ് ഏകദേശം 100 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഇവിടെ നിന്നും 49, 65 പ്രായക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് രാവിലെ 11 മണിക്ക് ദ്രോഹഡ ജില്ലാ കോടതിയിലെ പ്രത്യേക സിറ്റിങ്ങില്‍ ജഡ്ജിന് മുമ്പില്‍ ഹാജരാക്കും. പ്രദേശത്ത് സംഘടിതകുറ്റകൃത്യങ്ങള്‍ നടത്തിവരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷനെന്ന് ഗാര്‍ഡ പറഞ്ഞു. Garda National Drugs & Organised … Read more

വാട്ടർഫോർഡിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വാട്ടര്‍ഫോര്‍ഡില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു Tramore-ലെ Summerhill പ്രദേശത്ത് ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരനെ അടിയന്തരരക്ഷാ സേന എത്തി ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. 50-ലേറെ പ്രായമുള്ള പുരുഷനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇയാളെ Tramore ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

ഡോണഗലിൽ ആക്രമണത്തിൽ പരിക്കേറ്റ് ചെറുപ്പക്കാരൻ ആശുപത്രിയിൽ; ഒരാൾ പിടിയിൽ

കൗണ്ടി ഡോണഗലില്‍ നടന്ന ആക്രമണത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് Castlefin-ലുള്ള Emmet Park പ്രദേശത്ത് വച്ച് 20-ലേറെ പ്രായമുള്ള ആള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവസ്ഥലത്ത് നിന്നും 30-ലേറെ പ്രായമുള്ള ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റയാള്‍ നിലവില്‍ ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്.

ഡബ്ലിൻ സിറ്റി സെന്ററിൽ ചെറുപ്പക്കാനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ ആശുപത്രിയില്‍. ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ D’Olier Street ജങ്ഷനിലാണ് സംഭവം. 20-ലേറെ പ്രായമുള്ള ഇദ്ദേഹം നിലവില്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ പിന്നീട് അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഗാര്‍ഡ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കില്‍ഡെയറിലെ ഒരു വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.