പരിശോധനയ്ക്കിടെ വനിതാ ഡെലിവറൂ റൈഡറുടെ പാസ്സ്പോർട്ടും പണവും മോഷ്ടിച്ചു; ഗാർഡ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

വനിതാ ഡെലിവറൂ റൈഡറില്‍ നിന്നും പാസ്‌പോര്‍ട്ടും, പണവും മോഷ്ടിച്ച കേസില്‍ ഗാര്‍ഡ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് പരിശോധനയുടെ ഭാഗമായി ഗാര്‍ഡ ഉദ്യോഗസ്ഥര്‍ എന്ന് അവകാശപ്പെട്ട രണ്ട് പേര്‍ ഡബ്ലിനിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പാസ്‌പോര്‍ട്ടും, നൂറുകണക്കിന് യൂറോയും മോഷ്ടിച്ചതായി ഡെലിവറൂ റൈഡര്‍ പരാതി നല്‍കിയത്. സിറ്റി സെന്ററില്‍ വച്ച് തടഞ്ഞുനിര്‍ത്തിയായിരുന്നു ആദ്യം പരിശോധന നടത്തിയത്. രണ്ട് പേര്‍ക്കും ഗാര്‍ഡ ബാഡ്ജുകളും ഉണ്ടായിരുന്നു. ശേഷം ഇവരെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് കൊണ്ടുപോയി അവിടെയും പരിശോധന നടത്തി. … Read more

Louth, Kildare, Meath കൗണ്ടികളിൽ കൂടി ഫുഡ് ഡെലിവറി നടത്താൻ Deliveroo

അയര്‍ലണ്ടിലെ പ്രശസ്ത ഫുഡ് ഡെലിവറി ചെയിനായ Deliveroo, Louth, Kildare, Meath എന്നീ കൗണ്ടികളിലേയ്ക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. 2015-ല്‍ അയര്‍ലണ്ടിലെത്തിയ യു.കെ കമ്പനിയായ Deliveroo, നിലവില്‍ Cork, Galway, Limerick, Waterford, Wicklow എന്നിവിടങ്ങളിലാണ് സേവനം നല്‍കിവരുന്നത്. കോവിഡ് കാലത്ത് മറ്റ് ഡെലിവറി കമ്പനികളെ പോലെ വമ്പിച്ച ലാഭമാണ് Deliveroo-വിനും ഉണ്ടായത്. 2021-ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചതോടെയാണ് സേവനം വ്യാപിപ്പിക്കാന്‍ ആലോചിനയാരംഭിച്ചതെന്ന് കമ്പനി പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ധാരാളം പേരാണ് ഭക്ഷണത്തിനായി … Read more

ഡബ്ലിനിൽ ഗാർഡ എന്ന് അവകാശപ്പെട്ട രണ്ടുപേർ വീട് പരിശോധിച്ച് പണം മോഷ്ടിച്ചെന്ന് ഡെലിവറൂ ഡ്രൈവറുടെ പരാതി; എത്തിയത് യഥാർത്ഥ ഗാർഡയെന്ന് തിരിച്ചറിഞ്ഞതോടെ കുഴങ്ങി അന്വേഷകർ

ഗാര്‍ഡയെന്ന് അവകാശപ്പെട്ട് വീട്ടില്‍ പരിശോധനയെക്കെത്തിയ രണ്ടുപേര്‍ പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ചതായി ഡെലിവറൂ ഡ്രൈവറുടെ പരാതി. റോഡിലൂടെ പോകുകയായിരുന്ന തന്നെ തടഞ്ഞുനിര്‍ത്തിയ രണ്ടുപേര്‍, തങ്ങള്‍ ഗാര്‍ഡ ഓഫിസര്‍മാരാണെന്ന് പറയുകയും, തുടര്‍ന്ന് ഡെലിവറൂ ജോലിക്കാരിയായ തന്റെ വീട്ടിലെത്തി പരിശോധന നടത്തുകയുമായിരുന്നു എന്നാണ് ഡബ്ലിനിലെ പെണ്‍കുട്ടിയുടെ പരാതി. പരിശോധനയ്ക്ക് ശേഷം പണം അടക്കമുള്ള സാധനങ്ങള്‍ ഇവര്‍ എടുത്തുകൊണ്ടുപോയതായും പെണ്‍കുട്ടി പറയുന്നു. ഇതോടെ പരിശോധനയ്‌ക്കെത്തിയത് ഗാര്‍ഡയല്ലെന്ന് സംശയം തോന്നിയ ഇവര്‍ സമീപത്തെ ഗാര്‍ഡ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പ്രതികളെന്ന് … Read more