അയർലണ്ടിൽ വൈദ്യുതി വില കുറയുന്നു; പോയ മാസം ഉൽപ്പാദിപ്പിച്ചതിൽ 41% വിൻഡ് മില്ലുകളിൽ നിന്ന്

അയര്‍ലണ്ടില്‍ ഫെബ്രുവരി മാസം ഉപയോഗിച്ച ആകെ വൈദ്യുതിയില്‍ 41 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴി ഉല്‍പ്പാദിപ്പിച്ചതാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലെ ഉല്‍പ്പാദനത്തെക്കാള്‍ 4% അധികമാണ് ഇതെന്നും Wind Energy Ireland പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനൊപ്പം കഴിഞ്ഞ ഫെബ്രുവരിയെക്കാള്‍ ഇത്തവണ വൈദ്യുതിക്കുള്ള ആവശ്യം ചെറിയ രീതിയില്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 3,439 ജിഗാവാട്ട് ഹവര്‍ വൈദ്യുതിയാണ് ഈ ഫെബ്രുവരിയില്‍ അയര്‍ലണ്ട് ഉപയോഗിച്ചത്. ഇതില്‍ 1,414 ജിഗാവാട്ട് വിന്‍ഡ് എനര്‍ജിയില്‍ നിന്നുമാണ്. 2024-ലെ ആദ്യ … Read more

ജനുവരിയിൽ അയർലണ്ടിലെ വൈദ്യതോൽപ്പാദനത്തിൽ മൂന്നിൽ ഒന്നും വിൻഡ് മില്ലുകളിൽ നിന്ന്

പോയ മാസം അയര്‍ലണ്ടില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതിയുടെ മൂന്നില്‍ ഒന്നും സംഭാവന ചെയ്തത് വിന്‍ഡ് മില്ലുകള്‍ അഥവാ കാറ്റാടി യന്ത്രങ്ങള്‍. ജനുവരിയില്‍ ആകെ വൈദ്യുതോല്‍പ്പാദനത്തിന്റെ 36 ശതമാനവും വിന്‍ഡ് മില്ലുകളില്‍ നിന്നാണ് ലഭ്യമായതെന്ന് Wind Energy Ireland പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തിലെ വിന്‍ഡ് മില്‍ വൈദ്യുതോല്‍പ്പാദനം ഇതുവരെയുള്ള റെക്കോര്‍ഡുകളില്‍ ഒന്നുമാണ്. രാജ്യത്ത് കഴിഞ്ഞ മാസം വൈദ്യുതിയുടെ ആവശ്യത്തിന് നേരിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 3,831 ജിഗാവാട്ട് ഹവേഴ്‌സ് ആണ് കഴിഞ്ഞ മാസത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 1,379 … Read more

അയർലണ്ടിലെ വൈദ്യുതോൽപ്പാദനത്തിന്റെ മൂന്നിൽ ഒന്നും വിൻഡ് മില്ലുകളിൽ നിന്ന്

അയര്‍ലണ്ടില്‍ 2023-ലെ ആദ്യ ആറ് മാസത്തില്‍ ഉല്‍പ്പാദിപ്പിച്ച വൈദ്യുതിയുടെ മൂന്നില്‍ ഒന്നും കാറ്റാടി യന്ത്രങ്ങള്‍ (വിന്‍ഡ് മില്‍) വഴി. അതേസമയം ജൂണ്‍ മാസത്തില്‍ മോശം കാലാവസ്ഥ കാരണം ആകെ വൈദ്യുതോല്‍പ്പാദനത്തിന്റെ 20% മാത്രമാണ് വിന്‍ഡ് മില്ലുകള്‍ക്ക് സംഭാവന ചെയ്യാന്‍ സാധിച്ചത്. രാജ്യത്തെ വൈദ്യുതിയുടെ മൊത്തവിതരണ വില 2023 ജൂണില്‍, മുന്‍ വര്‍ഷത്തെക്കാള്‍ 35% കുറഞ്ഞിട്ടുണ്ട്. 2022 ജൂണില്‍ ഒരു മെഗാവാട്ട് മണിക്കൂറിന് 181.84 യൂറോ ആയിരുന്നത്, 2023 ജൂണില്‍ 117.11 യൂറോ ആയി കുറഞ്ഞു. അതേസമയം അനുകൂല … Read more

അയർലണ്ടിൽ കഴിഞ്ഞ മാസം ഉൽപാദിപ്പിച്ച വൈദ്യുതിയുടെ 35% വിൻഡ് മില്ലുകളിൽ നിന്ന്

അയര്‍ലണ്ടില്‍ ഏപ്രില്‍ മാസം ഉല്‍പ്പാദിപ്പിച്ച വൈദ്യുതിയുടെ 35 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴിയെന്ന് Wind Energy Ireland. രാജ്യം ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വലിയ ആശ്വാസമാണിത്. 2022 ഏപ്രിലിനെ അപേക്ഷിച്ച് 8% അധികം വൈദ്യുതിയാണ് പോയ മാസം ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചത്. രാജ്യത്ത് വൈദ്യുതിയുടെ ഹോള്‍സെയില്‍ നിരക്ക് തുടര്‍ച്ചയായി നാലാം മാസവും കുറഞ്ഞു എന്നതും ഉപഭോക്താക്കള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണ്. ഏപ്രിലില്‍ ശരാശരി 125.57 യൂറോ ആയാണ് നിരക്ക് കുറഞ്ഞത്. 2021 ജൂണിന് ശേഷം നിരക്ക് ഇത്രയും കുറയുന്ന … Read more

അയർലണ്ടിൽ കാറ്റാടി മില്ലുകൾ വഴി ഏപ്രിലിൽ നടത്തിയത് റെക്കോർഡ് ഊർജ്ജോൽപ്പാദനം; ഇന്ധനവില വർദ്ധനയ്ക്കിടെ മികച്ച നേട്ടം

അയര്‍ലണ്ടില്‍ കാറ്റാടി മില്ലിലൂടെ (Wind Mill ) ഇതുവരെയുള്ളതില്‍ ഏറ്റവുമധികം വൈദ്യുതി ഉല്‍പ്പാദനം നടന്നത് ഇക്കഴിഞ്ഞ ഏപ്രിലില്‍. Wind Energy Ireland പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2021 ഏപ്രിലിനെക്കാള്‍ 7% കൂടുതല്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ പോയ മാസം സാധിച്ചു. ഊര്‍ജ്ജനിരക്ക് നിയന്ത്രണാതീതമായി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വലിയ നേട്ടമാണിത്. ആകെ ഊര്‍ജ്ജത്തിന്റെ 32 ശതമാനവും വിന്‍ഡ് മില്‍ ഉപയോഗിച്ച് ഏപ്രിലില്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിന്‍ഡ് ടര്‍ബൈനുകള്‍ വഴി കൂടുതലായി ഊര്‍ജ്ജോല്‍പ്പാദനം സാധ്യമായതോടെ ഏപ്രിലില്‍ വൈദ്യുതിയുടെ ഹോള്‍സെയില്‍ … Read more