ഡബ്ലിന്‍: രാജ്യത്തെ ആദ്യത്തെ ഓട്ടോമേറ്റഡ് റെഡ് ലൈറ്റ് ക്യാമറ പ്രവര്‍ത്തനം ആരംഭിച്ച് തുടങ്ങി. കാറുകളും ലുവാസ് ട്രാമുകളും തമ്മിലുള്ള അപകടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ബ്ലാക്ക് ഹാള്‍ പ്ലേയ്സ്- ബെന്‍ബര്‍ബ്സ്ട്രീറ്റ് കവലയിലാണ് ക്യാമറ വെച്ചിരിക്കുന്നത്. മേഖലയില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കുന്ന എല്ലാവര്‍ക്കും സ്വയമേവ മൂന്ന് പെനാല്‍റ്റി പോയ്ന്‍റുകള്‍ ലഭിക്കും.
കഴിഞ്ഞ ദിവസമാണ് ആദ്യമായി ക്യാമറ ഔദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ ഏതാനും ആഴ്ച്ചയായി പരീക്ഷണാടിസ്ഥാനത്തില്‍ ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. അപകടകരമായ ഡ്രൈവിങ് മനോഭാവമാണ് ഇതിലൂടെ ലഭിച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ചുവപ്പ് സിഗ്നല്‍ നല്‍കിയിട്ടും വാഹനം മുന്നോട്ടെടുക്കുന്നതും ട്രാമം കടന്ന് വരുന്നതുമടക്കം ചിത്രത്തിലുണ്ട്. ചിത്രങ്ങളിലൊന്നില്‍ ട്രാമും കാറും തലനാരിഴക്ക് കൂട്ടിയിടിക്കാതെ കടന്ന് പോകുന്നതുമാണ് . ക്രോസിങില്‍ സിഗ്നല്‍ മാറുന്നതിന് ഏതാനും സെക്കന്‍റ് പോലും ക്ഷമിക്കാന്‍ ഡ്രൈവര്‍മാര്‍ തയ്യാറല്ല.