വിരമിച്ച താരങ്ങളുടെ ട്വന്റി20 ക്രിക്കറ്റ് ലീഗ്: ഐ.സി.സി. അംഗീകാരം നല്‍കിയതായി സൂചന

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇതിഹാസ താരങ്ങളെ അണിനിരത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഷെയ്ന്‍ വോണും ചേര്‍ന്നൊരുക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിന് ഐ.സി.സി. അംഗീകാരം നല്‍കിയതായി സൂചന. ലീഗിന്റെ നടത്തിപ്പ് സംബന്ധിച്ച് ഇരുവരും ഐ.സി.സി. ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് റിച്ചാഡ്‌സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച ആവേശകരമായിരുന്നു എന്നാണ് ഷെയ്ന്‍ വോണ്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡുകളാണ് ടൂര്‍ണമെന്റിന് അനുമതി നല്‍കേണ്ടതെന്ന് ഐ.സി.സി. അധികൃതര്‍ ഇരുവരെയും അറിയിച്ചതായും സൂചനകളുണ്ട്. അമേരിക്കയിലാകും മത്സരങ്ങള്‍ക്ക് വേദി ഒരുങ്ങുക. വിരമിച്ച താരങ്ങളെ വീണ്ടും ക്രീസില്‍ കാണുന്നതിന് ആരാധകള്‍ ആഗ്രഹിക്കുന്നു എന്നതില്‍നിന്നാണ് വ്യത്യസ്തമായ ഈ ആശയം ഉയര്‍ന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ച 28 താരങ്ങളുമായി സച്ചിനും വോണും കൂടിക്കാഴ്ച നടത്തിയതായും 25,000 ഡോളറിന്റെ ഓഫര്‍ നല്‍കിയതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലോസ് ഏഞ്ചെല്‍സ്, ചിക്കാഗോ എന്നിവിടങ്ങിലാകും ലീഗിന് വേദിയൊരുങ്ങുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റിക്കി പോണ്ടിങ്, ബ്രെറ്റ് ലി, ഗില്‍ക്രിസ്റ്റ്, ഗ്ലെന്‍ മക്ഗ്രാത്ത്, മൈക്കള്‍ വോഗന്‍, ആന്‍ഡ്രു ഫഌന്റോഫ്, ജാക് കാലിസ് തുടങ്ങിയവര്‍ ലീഗിന്റെ ഭാഗമാകുമെന്നാണ് സൂചന

Share this news

Leave a Reply

%d bloggers like this: