ബോബി ചെമ്മണ്ണൂരിനെതിരെ വിഎസ്..തെറ്റിദ്ധാരണയെന്ന് ബോബി ചെമ്മണ്ണൂരും

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരെ ആരോപണം ഉന്നയിച്ച് വിഎസ് അച്യുതാനന്ദന്‍. തെറ്റിദ്ധാരണ മൂലമാണ് ആരോപണമെന്ന് മറുപടി നല്‍കി ബോബി ചെമ്മണ്ണൂരും രംഗത്തെത്തി. 2000 കോടി രൂപയുടെ ആക്ഷേപമാണ് വിഎസ് കഴിഞ്ഞ ദിവസം ഉന്നയിച്ചിരിക്കുന്നത്. റിസര്‍വ്വ് ബാങ്കിന്റേയും സര്‍ക്കാരിന്റേയും ചട്ടങ്ങള്‍ പാലിക്കാതെയാണ് ബോബി ചെമ്മണ്ണൂര്‍ പണമിടപാടുകള്‍ നടത്തുന്നതെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ഒരാള്‍ പരാതി നല്‍കിയിട്ടും ആഭ്യന്തരവകുപ്പ് ഒരു നടപടിയും എടുത്തില്ലെന്നാണ് വിസ് പറയുന്നത്.

വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ഫയല്‍ തന്നെ ഇല്ലെന്നാണ് പാതിക്കാരന് മറുപടി ലഭിച്ചതെന്നും പറയുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ വച്ചായിരുന്നു വിഎസ് അച്യുതാനന്ദന്റെ പത്ര സമ്മേളനം.

വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണ മൂലമാണെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്. സ്ഥാപനത്തില്‍ നിന്ന് 79 ലക്ഷം രൂപ കളവ് നടത്തിയ മുന്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ സ്ഥാപനത്തിനെതിരെ കള്ളപരാതി നല്‍കുകയും കുപ്രചരണം നടത്തുകയും ചെയ്തത് മൂലമാണ് വി എസിന് തെറ്റിദ്ധാരണയുണ്ടായത്. ഏതെങ്കിലും സ്ഥാപനങ്ങളേയോ വ്യക്തികളേയോ കബളിപ്പിക്കുകയോ തട്ടിപ്പ് നടത്തുകയോ ചെയ്തതായി ബോബി ചെമ്മണ്ണൂരിനെതിരെ കേരളത്തിലോ പുറത്തോ ഉള്ള പൊലീസ് സ്‌റ്റേഷനുകളിലോ കോടതികളിലോ കേസുകള്‍ ഒന്നും ഇല്ലെന്നും പറയുന്നു.

152 വര്‍ഷത്തെ പാരമ്പര്യമുള്ള , സത്യസന്ധമായും മാന്യമായും ബിസിനസ് നടത്തുകയും 4000ത്തോളം ജീവനക്കാര്‍ തൊഴിലെടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: