ലൈവ് രജിസ്റ്ററിലുള്ള തൊഴില്‍രഹിതരുടെ എണ്ണം കുറയുന്നു

ഡബ്ലിന്‍: ലൈവ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴില്‍ രഹിതരുടെ എണ്ണം കുറയുന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ലൈവ് രജിസ്റ്ററില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 2600 പേര്‍ കുറവുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് തൊഴില്‍രഹിതരുടെ എണ്ണം 347,100 ല്‍ 0.7 ശതമാനം കുറഞ്ഞ് മെയ് മാസത്തില്‍ 354,633 ലെത്തി.

2015 ലെ വാര്‍ഷിക കണക്കെടുക്കുകയാണെങ്കില്‍ ലൈവ് രജിസ്റ്ററില്‍ 11.1 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. തൊഴില്‍രഹിതരായ പുരുഷന്‍മാരടെ എണ്ണം 13.2 ശതമാനം കുറഞ്ഞ് 208,658 ലെത്തി. സ്ത്രീകളുടെ എണ്ണം 7.7 ശതമാനം കുറഞ്ഞ് 139,975 ലെത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: