2016 ല്‍ എയര്‍ലിങ്ക്‌സിനു രണ്ടു ട്രാന്‍സറ്റ്‌ലാന്‍ഡിക് ഫ്‌ലൈറ്റുകള്‍

ഡബ്ലിന്‍: എയര്‍ലിങ്ക്‌സിനു രണ്ടു പുതിയ ട്രാന്‍സറ്റ്‌ലാന്‍ഡിക് ഫ്‌ലൈറ്റുകള്‍കൂടി കൊണ്ടു വരുന്നതായി ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് (ഐഎജി) പ്രക്യാപിച്ചു. 2016 ഓടു കൂടി ഈ രണ്ടു ഫ്‌ലൈറ്റ് സര്‍വ്വീസുകള്‍ കൂടി ആരംഭിക്കാനാവുമെന്നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ പേരന്റ് കമ്പനിയായ ഐഎജി വ്യക്തമാക്കിയത്.

എയര്‍ലൈന്‍സ് മുന്നോട്ടു വച്ചിരിക്കുന്ന ലേലം വിജയകരമായി പര്യവസാനിച്ചാല്‍ മാത്രമാകും 2016 ല്‍ രണ്ടു ഫ്‌ളൈറ്റുകള്‍ കൂടി യാഥാര്‍ത്ഥമാകുകയെന്ന് ഐഎജി അറിയിച്ചു. 2020 ഓടുകൂടി എട്ടു പുതിയ എയര്‍ക്രാഫ്റ്റുകള്‍ക്കൊപ്പം നോര്‍ത്ത് അമേരിക്കയിലെ നാലു പുതിയ പ്രദേശങ്ങളിലേക്കുള്ള സര്‍വ്വീസുകളും ആരംഭിച്ചുകൊണ്ട് 2.4 മില്ല്യണ്‍ യാത്രക്കാരെക്കൂടി ഉള്‍പ്പെടുത്തുമെന്നാണ് ഐഎജി റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

എന്തുതന്നെയായാലും ട്രാന്‍സറ്റ്‌ലാന്‍ഡിക് ഫ്‌ലൈറ്റുകളുടെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് അയര്‍ലണ്ട് കാത്തിരിക്കുന്നത്. രാജ്യത്തിന്‍രെ വിനോദ സഞ്ചാര മേഖലയില്‍ ഒരു വലിയ മുന്നേറ്റത്തിനായിരിക്കും ട്രാന്‍സറ്റ്‌ലാന്‍ഡിക് ഫ്‌ലൈറ്റുകള്‍ വഴിതുറക്കുക. 2014 ല്‍ യുഎസില്‍ നിന്നും ഒരു മില്ല്യണ്‍ വിനോദ സഞ്ചാരികളാണ് ഐറിഷ് മണ്ണില്‍ പറന്നിറങ്ങിയത്. അതു വഴി രാജ്യം സമ്പാദിച്ചത് ഒരു ബില്ല്യണ്‍ ഡോളറുമാണ്. 2013 ല്‍ 2.1 മില്ല്യണ്‍ ട്രാന്‍സറ്റ്‌ലാന്‍ഡിക് യാത്രക്കാരാണ് എത്തിയിരുന്നത്.

ഈ വര്‍ഷം യുഎസ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏഴു ശതമാനം വര്‍ദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ അയര്‍ണ്ടിന്റെ വശ്യ ഭംഗിയില്‍ സഞ്ചാരികള്‍ ആകൃഷ്ടരാകുന്നതിനൊപ്പം രണ്ടു പുതിയ ട്രാന്‍സറ്റ്‌ലാന്‍ഡിക് ഫ്‌ലൈറ്റുകള്‍ കൂടി യാഥാര്‍ത്ഥ്യമായാല്‍ വിനോദസഞ്ചാരം തന്നെ രാജ്യത്തിന്റെ കരുത്ത് കാണിക്കുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ പ്രതീക്ഷ.

എഎസ്‌

Share this news

Leave a Reply

%d bloggers like this: