നാദാപുരം ഷിബിന്‍ വധക്കേസ്: ഒന്നാംപ്രതിയെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

 
കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസിലെ ഒന്നാംപ്രതി ലീഗ് നേതാവ് തെയ്യമ്പാടി ഇസ്മായിലിനെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നാറാത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാന്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

പാമ്പുരുത്തി ദ്വീപില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇസ്മായിലെന്ന് പൊലീസ് പറഞ്ഞു. വളപട്ടണം പോലീസിന്റെ സഹായത്തോടെ നാദാപുരം സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ്. നാദാപുരം തൂണേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ഷിബിനെ വധിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തില്‍ നിരവധി വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കിയിരുന്നു. പ്രദേശത്ത് ഇപ്പോഴും 24 മണിക്കൂര്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: