ഡബ്ലിന്‍: ഐറിഷ് ഹോസ്പിറ്റലുകളിലെ വെയ്റ്റിംഗ് ലിസ്റ്റില്‍ റെക്കോര്‍ഡ് വര്‍ധന. ഔട്ട്‌പേഷന്റ് അപോയ്‌മെന്റിനായി നാലുലക്ഷത്തിലധികം പേരും ഇന്‍പേഷ്യന്റ്, ഡെ കെയര്‍ ട്രീറ്റ്‌മെന്റ് വിഭാഗങ്ങളില്‍ 67000 പേരുമാണ് മെയ് മാസത്തില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്ന് നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ട്(NTPF) പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
വെയ്റ്റിംഗ് ലിസ്റ്റില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നവകരുടെ എണ്ണം കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ മുഖ്യ അജണ്ടയെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ പ്രഖ്യാപിച്ചതിനുശേഷവും ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 4,15,000 പേര്‍ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. 12 മാസത്തിലേറെ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഏപ്രിലില്‍ 83,347 ആയിരുന്നതില്‍ നിന്ന് മെയില്‍ 85,130 ആയി ഉയര്‍ന്നിരിക്കുകയാണ്. ചികിത്സയ്ക്കായി ദീര്‍ഘകാലമായി കാത്തിരിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടെന്നാണ് കഴിഞ്ഞ മാസം വരേദ്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. 18 മാസത്തില്‍ കൂടുതല്‍ കാത്തിരിക്കുന്ന ഒരാള്‍ പോലും പട്ടികയിലുണ്ടാവില്ലെന്നും പറഞ്ഞ മന്ത്രി പക്ഷേ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുടെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ NTPF ഉം HSE യും 12 മാസത്തില്‍ കൂടുതലായി വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ കണക്കുകള്‍ പ്രത്യേകം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 73,521 പേരാണ് മെയ് മാസത്തില്‍ 12 മാസം മുതല്‍ 24 മാസം വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്ന് NTPF കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആയിരം പേരാണ് കൂടുതലായി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 24 മാസം മുതല്‍ 36 മാസം വരെയായി കാത്തിരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. 36 മാസം മുതല്‍ 48 മാസം വരെ കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ മാത്രമാണ് അല്‍പ്പം കുറവ് വന്നിരിക്കുന്നത്.
താലഗട്ട് ഹോസ്പിറ്റിലില്‍ 12 മാസത്തിലേറിയായി വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്. ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 9000 ത്തോളം പേര്‍ വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്. ഇഎന്‍ടി വിദഗ്ധരുടെ സേവനത്തിനും ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ജനറല്‍ സര്‍ജറി വിഭാഗത്തിലുമാണ് കൂടുതല്‍ രോഗികള്‍ കാത്തിരിക്കുന്നത്.
ഇന്‍പേഷന്റിന്റെയും ഡെ കേസുകളുടെയും എണ്ണം 67,359 ലെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തേതില്‍ നിന്ന് 200 ലേറെ രോഗികളുടെ വര്‍ധനവാണ് ഇന്‍ പേഷ്യന്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ വന്നിരിക്കുന്നത്. ഇതില്‍ 12 മാസത്തിലേറെയായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം അല്‍പ്പം കുറഞ്ഞ് 9,180 തിലെത്തിയിട്ടുണ്ട്. ബ്യൂമണ്ട്, ഗാല്‍വേ ഹോസ്പിറ്റലുകളിലാണ് ഏറ്റവും കുടുതല്‍ രോഗികള്‍ കാത്തിരിപ്പുപട്ടികയിലുള്ളത്.
Gastrointestinal endoscopy യ്്ക്കായി 16000 പേര്‍ കാത്തിരിക്കുന്നുണ്ടെന്നും അതില്‍ 828 പേര്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരാണെന്നും NTPF കണക്കുകള്‍ വ്യക്തമാക്കുന്നു.
-എജെ-