റോം: ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നുദിവസം ലിഫ്റ്റില്‍ കുടുങ്ങിയ ഐറിഷ് കന്യാസ്ത്രീയെ രക്ഷപ്പെടുത്തി. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഇവര്‍ അപകട നില തരണം ചെയ്തതായി ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ അറിയിച്ചു. വെളളിയാഴ്ച റോമിലാണ് സംഭവം. കോണ്‍വെന്റ് ബില്‍ഡിംഗില്‍ വൈദ്യുതി തകരാറിലായതിനെ തുടര്‍ന്നാണ് 58 വയസുകാരിയും ഐറിഷ് വംശജയുമായ മാരിസ് സിസ്റ്ററും 68 വയസുകാരിയായ കിവിയിലെ ഒരു കന്യാസ്ത്രീയും ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്.
രണ്ടു കന്യാസ്ത്രീകളും താല്‍ക്കാലികമായി താമസിച്ചിരുന്ന Marist ഗസ്റ്റ് ഹൗസിലെ ലിഫ്റ്റിലാണ് തകര്‍ന്നുവീണത്. ഇവര്‍ ഉച്ചത്തില്‍ സഹായമാവശ്യപ്പെട്ട് വിളിച്ചെങഅകിലും ആഴ്ചയവസാനമായതിനാല്‍ കെട്ടിടത്തില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലിഫ്റ്റില്‍ കുടുങ്ങിയ രണ്ടു കന്യാസ്ത്രീകളുടെ കൈയിലും മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നതും സഹായത്തിനായി ആരെയെങ്കിലും വിളിക്കുന്നതിന് തടസമായി.
തിങ്കളാഴ്ച രാവിലെ ക്ലീനിംഗിനെത്തിയ ആളാണ് കോണ്‍വെന്റിലെ ഡോറില്‍ മുട്ടിവിളിച്ചിട്ട് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലിഫ്റ്റില്‍ കുടുങ്ങിയ കന്യാസ്ത്രീകളെ കണ്ടെത്തിയത്. ക്ലീനര്‍ പോലീസിനെ വിളിക്കുകയും പോലീസെത്തി കന്യാസ്ത്രികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നു ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ കന്യാസ്ത്രികളെ ഡീഹൈഡ്രേഷനെ തുടര്‍ന്ന് ആംബുലന്‍സില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ലിഫ്റ്റില്‍ പ്രാര്‍ത്ഥനയോടെയാണ് മൂന്നുദിവസം കഴിഞ്ഞതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.
റോമില്‍ ഐറിഷ് കന്യാസ്ത്രീ ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്ന വിവരം സ്ഥിരീകരിച്ചുവെന്നും എന്നാല്‍ അവരുമായി നേരിട്ട് സംസാരിച്ചില്ലെന്നും അയര്‍ലന്‍ഡിലെ Marist Sisters അറിയിച്ചു. അവര്‍ സുഖം പ്രാപിച്ചുവരുന്നുവെന്നും വലിയൊരു ആപത്തില്‍ നിന്നുമാണ് അവര്‍ രക്ഷപ്പെട്ടതെന്നും Marist Sisters പറഞ്ഞു. ഐറിഷ് കന്യാസ്ത്രീ ഏഴുവര്‍ഷമായി റോമിലാണ് കഴിയുന്നതെന്നും അവര്‍ അറിയിച്ചു.
-എജെ-