എച്ച്എസ്ബിസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു, അയര്‍ലന്‍ഡില്‍ എത്രപേരെ ബാധിക്കും

ഡബ്ലിന്‍: യൂറോപ്പിലെ വലിയ ബാങ്കായ എച്ച്എസ്ബിസിയില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു. എച്ച്എസ്ബിസിയുടെ 150 -ാം വാര്‍ഷികത്തില്‍ ആഗോളതലത്തില്‍ 50,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. യുകെയില്‍ മാത്രം എച്ച്എസ്ബിസി 8,000 ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ചെലവുചുരുക്കല്‍ പരിപാടിയുടെ ഭാഗമായാണു ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. യുകെയില്‍ 48,000 ജീവനക്കാരാണു ബാങ്കിനുള്ളത്. ഇതില്‍ 8,000 പേരെയാണ് ഒഴിവാക്കുന്നത്.

അയര്‍ലന്‍ഡില്‍ എത്രപേരെയാണ് പിരിച്ചുവിടുക എന്നത് വ്യക്തമല്ല. രാജ്യത്ത് നാനൂറോളം എച്ച്എസ്ബിസി ജീവനക്കാരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ ബാങ്ക് അതിന്റെ 10 ശതമാനം ജീവനക്കാരെ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.. ഇതോടെ 2,66,000 പേര്‍ക്കു തൊഴില്‍ നഷ്ടപ്പെടും. ബ്രസീലിലും തുര്‍ക്കിയിലും പകുതി ജീവനക്കാരെ ബാങ്ക് പറഞ്ഞുവിടും. പല രാജ്യങ്ങളിലെയും ശാഖകള്‍ അടയ്ക്കാനും യൂറോപ്പില്‍ നിന്ന് ഹെഡ്ക്വാട്ടേഴ്‌സ് ഏഷ്യയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: