സൗജന്യ ജിപി:കരാറില്‍ ഒപ്പുവെച്ചത് പകുതി ഡോക്ടര്‍മാര്‍ മാത്രം

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പകുതിയോളം ഡോക്ടര്‍മാര്‍ മാത്രമാണ് 6 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്ന കരാറില്‍ ഒപ്പുവെച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ കരാറില്‍ ഒപ്പുവെച്ച ഡോക്ടര്‍മാരുടെ വിശദാംശങ്ങള്‍ എച്ച്എസ്ഇ പുറത്തുവിട്ടു. സൗത്ത് ടിപ്പെറിയിലാണ് പദ്ധതിയെ അനുകൂലിക്കുന്ന ഡോക്ടര്‍മാര്‍ ഏറ്റവും കുറവുള്ളത്. 8 ശതമാനം ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. കോര്‍ക്കിലും, കില്‍ഡെയര്‍, വെസ്റ്റ് വിക്ലോ, ലിമെറിക്, ലൂത്ത്, മീത്, വിക്ലോ എന്നിവിടങ്ങളിലും പദ്ധതിയെ അനുകൂലിച്ച് കരാറില്‍ ഒപ്പുവെച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറവാണ്. ഡൊനഗല്‍, റോസ് കോമണ്‍, ലോംഗ്‌ഫോര്‍ഡ്, വെസ്റ്റ്മീത് എന്നിവിടങ്ങളിലാണ് പദ്ധതിയ്ക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാര്‍ കൂടുതലുള്ളത്.
പല ജിപിമാരും ഊ പദ്ധതിയില്‍ സഹകരിക്കാനുള്ള ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കുന്നുണട്. ജോലിഭാരം ഉയരുമെന്നും അത് കൈകാര്യം ചെയ്യാന്‍ ആവശ്യത്തിന് റിസോഴ്‌സില്ലെന്നുമാണ് പലരും വ്യക്തമാക്കുന്നത്. ഈ പദ്ധതി ആരോഗ്യമേഖലയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സ് അംഗമായ ഡോ.യോവ്‌നി വില്യംസ് പറയുന്നത്. പല കൗണ്ടികളിലും കരാറില്‍ ഒപ്പുവയ്ക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കില്‍ അവര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതരാകുന്നതാണെന്നും വില്യംസ് പറയുന്നു. രോഗികള്‍ക്ക് പ്രയോജനമുണ്ടാകാാണ് കരാര്‍ ഒപ്പിടുന്നതെന്ന് പറയാന്‍ കഴിയുന്ന ഒരു ജിപിയെയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വില്യംസ് പറഞ്ഞു. പലരും രോഗികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കാകുലരാണ്. മാത്രമല്ല യുകെയിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സംഭവിച്ചത് ഇവിടെ സംഭവിക്കരുതെന്നും ഡോക്ടര്‍മാര്‍ ആഗ്രഹിക്കുന്നു. അയര്‍ലന്‍ഡില്‍ രോഗികള്‍ക്ക് അപോയ്‌മെന്റ് എടുക്കുന്ന അന്നുതന്നെയോ അല്ലെങ്കില്‍ കൂടിപോയാല്‍ രണ്ടുദിവസത്തിനുള്ളിലോ ജിപിയെ കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ യുകെയിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും രണ്ടാഴ്ചയാണ് രോഗികള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

സൗജന്യ ജിപി കരാറില്‍ ഒപ്പുവെച്ച ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ശതമാനടിസ്ഥാനത്തില്‍
Carlow/Kilkenny – 70%
Cavan/Monaghan – 48%
Clare – 68%
Cork – North Lee – 29%
Cork – South Lee – 22%
Donegal – 93%
Dublin – North Central – 59%
Dublin – South City – 53%
Dublin – South East – 32%
Dublin – South West – 55%
Dublin – West – 71%
Dun – Laoghaire – 32%
Galway – 77%
Kerry – 41%
Kildare/West Wicklow- 25%
Laois/Offaly – 56%
Limerick – 28%
Longford/Westmeath – 81%
Louth – 22%
Mayo – 74%
Meath – 28%
North Cork – 71%
North Dublin – 47%
North Tipp/East Limerick – 46%
North-West Dublin – 73%
Roscommon – 90%
Sligo/Leitrim – 79%
South Tipperary – 8%
Waterford – 63%
West Cork – 29%
Wexford – 60%
Wicklow – 29%

-എജെ-

Share this news

Leave a Reply

%d bloggers like this: