അയര്‍ലന്‍ഡ് രാഷ്ട്രീയം : പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം

 

 

ഡബ്ലിന്‍:പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം ചെറു പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനങ്ങള്‍ സുരക്ഷിതരാക്കാന്‍ ശ്രമം ആരംഭിച്ചു.ഇതോടൊപ്പം തന്നെ പുതിയ രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപീകരണം വഴി സ്ഥിരമായ സംവിധാനങ്ങള്‍ക്കുള്ള ഒരുക്കങ്ങളുമായി മൂന്ന് സ്വതന്ത്ര പാര്‍ലമെന്റ് അംഗങ്ങളും തയ്യാറെടുപ്പുകള്‍ തുടങ്ങി.

രാഷ്ട്രീയ പാര്‍ട്ടികളോട് പ്രത്യേക ആഭിമുഖ്യമില്ലാത്ത വോട്ടര്‍മാരെ ഉന്നമിട്ട്കാത്‌റീന്‍ മര്‍ഫി, റോയ്‌സീന്‍ ഷോര്‍ട്ടാല്‍, സ്റ്റീഫന്‍ ഡോണെലീ എന്നീ സ്വതന്ത്ര അംഗങ്ങളാണ് പുതിയ പാര്‍ട്ടിയുടെ പിന്നിലെ ശക്തികള്‍.ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും ഇവര്‍ സ്ഥിരീകരിച്ചു.ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ഡബ്ലിന്‍ വെസ്റ്റ് അംഗമായ ഷോര്‍ട്ട്ഫാള്‍ ആയിരിക്കും പുതിയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എന്നാണ് സൂചനകള്‍. എന്നാല്‍ കില്‍ഡയര്‍ അംഗമായ മര്‍ഫി പുതിയ പാര്‍ട്ടിയുടെ രൂപികരണത്തിന് തയ്യാറാകുമോ എന്ന വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടില്ല.

ഇതേ സമയം ഫിയന്ന ഫെയിലില്‍ നിന്ന് പുറത്ത് പോയ ആവേരില്‍ പവ്വര്‍ പുതിയ സംഘത്തോടൊപ്പം ചേരുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്ന് പറയുന്നുണ്ടെങ്കിലും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പുറത്ത് വന്നവരുടെ ശക്തമായ ഗ്രൂപ്പ് ആകാനാവും പുതിയ പാര്‍ട്ടി രൂപികരിച്ചാല്‍ സംഭവിക്കുക എന്നാണ് കരുതപ്പെടുന്നത്.ഇതോടൊപ്പം നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ പുതിയതും ജനങ്ങളെ ആകര്‍ഷിക്കുവാന്‍ ശേഷി ഉള്ളതാമാണെങ്കില്‍ ജനമനസുകളില്‍ ഇടം നേടാമെന്ന കണക്കു കൂട്ടലുകള്‍ ആണ് പുതിയ പാര്‍ട്ടി രൂപീകരണത്തിന്റെ കാതല്‍. എന്നാല്‍ സാമ്പത്തിക രംഗത്തെ ഉണര്‍വ്, സാമൂഹിക രംഗത്തെ മാറ്റങ്ങള്‍ എന്നിവയ്ക്കാണ് ഇവര്‍ നിലവില്‍ ഊന്നല്‍ കൊടുക്കുന്നത്.

Share this news

Leave a Reply

%d bloggers like this: