കാരി ഓണ്‍ ബാഗുകള്‍ക്ക് പുതിയ വലിപ്പം നിര്‍ദ്ദേശിച്ച് IATA

ഡബ്ലിന്‍: വിമാനയാത്രകള്‍ക്കായി പുതിയ കാരി ഓണ്‍ ബാഗുകള്‍ വാങ്ങേണ്ടി വരുമോ…കൂടുതല്‍ ചെറുതായ ബാഗേജ് അന്തര്‍ദേശീയമായി തന്നെ പൊതു മാനദണ്ഡമായി മാറ്റുന്നതിനാണ് നിര്‍ദേശം വന്നിട്ടള്ളത്. ഇന്‍റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനാണ് നിശ്ചിത വലിപ്പത്തില്‍  ബാഗേജുകള്‍ പൊതുവായി ഉപയോഗിക്കുകയാണെങ്കില്‍  യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് പറയുന്നത്.  കൂടാതെ എല്ലാ യാത്രികരുടെ ലഗേജുകള്‍ക്കും ആവശ്യത്തിന് സ്ഥലം ലഭിക്കുമെന്നും സൂചിപ്പിക്കുന്നു. ഇക്കാര്യത്തില്‍ വിമാനത്തിന്‍റെ വലിപ്പം വിഷയമാവില്ലെന്നുമാണ് നിര്‍ദേശത്തിന് അനുകൂലമായി പറയുന്നത്.

പുതിയ നിര്‍ദേശ പ്രകാരം ബാഗിന്‍റെ വലിപ്പം  55 x 35 x 20 സെന്‍റീമീറ്റര്‍ ആണ് (അല്ലെങ്കില്‍ 21.5 x 13.5 x 7.5 ഇഞ്ച്). പുതിയ വലിപ്പം മിക്ക എയര്‍ലൈനുകല്‍ നിഷ്കര്‍ഷിച്ചിരുന്നു ബാഗുകളുടെ വലിപ്പത്തേക്കാളും കുറവാണ്. എയര്‍ ലിംഗസും റിയാന്‍ എയറും അനുവദിച്ചിരിക്കുന്ന ബാഗുകളുടെ വലിപ്പത്തേക്കാള്‍ എന്തായാലും കുറവാണ്. IATA  ഇത് കൂടാതെ ബാഗുകള്‍ നിശ്ചിത വലിപ്പത്തിലുള്ളതാണെന്ന് ഉറപ്പ് വരുത്തുന്നതിന് “IATA Cabin OK” ലോഗോയും ബാഗില്‍ നിര്‍ദേശിക്കുന്നുണ്ട്.

ബോര്‍ഡിങ് ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കുമെന്നും അവകാശപ്പെടുന്നു.  വിവിധ വലിപ്പത്തില്‍ ബാഗുകള്‍ കൊണ്ട് വരുന്നത് യാത്രാ ബുദ്ധിമുട്ടുകളുണ്ടാക്കന്നുണ്ടെന്ന് ഐഎടിഎ പറയുന്നു.  ചെറിയ വലിപ്പത്തിലാണ് ബാഗ് എങ്കില്‍ കൈകാര്യം ചെയ്യാനെളുപ്പമാണ്. നിലവിലെ സാഹചര്യം യാത്രക്കാരെ സംബന്ധിച്ച് നിരാശ ജനകമാണ്.  ഇതിന് മാറ്റമുണ്ടാകുമെന്നും അവകാശപ്പെടുന്നു.  ഐഎടിഎക്ക് ഇക്കാര്യത്തില്‍ പക്ഷേ എയര്‍ലൈനുകളെ നിര്‍ബന്ധിക്കാനുള്ള അധികാരമൊന്നും ഇല്ല.  എങ്കിലും നിരവധി ബാഗ് ഉത്പാദകര്‍ ഏറ്റവും കുറഞ്ഞ വലിപ്പത്തില്‍ ബാഗ് നിര്‍മ്മിച്ച് തുടങ്ങുന്നുണ്ടെന്നും പറയുന്നു.  ഈ വര്‍ഷം അവസാനത്തോടെ ബാഗുകള്‍ വിപണിയിലെത്തും.

ചെറിയ ബാഗുകളാണ് കൊണ്ട് വരുന്നതെങ്കില്‍  എയര്‍ലൈന്‍ ടൈം വളരെയേറ കുറയ്ക്കാനും നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനും കഴിയുമെന്ന് പറയുന്നുണ്ട്. സമയവും ധനവും ഇത് മൂലം ലാഭിക്കാം.

Share this news

Leave a Reply

%d bloggers like this: