വെടിപൊട്ടിയത് സിഐഎസ്എഫ് സിഐയുടെ കൈയ്യില്‍ നിന്ന്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വെടിപൊട്ടിയത് സിഐഎസ്എഫ് സിഐ സീതാറാം ചൗധരിയുടെ കയ്യില്‍നിന്നെന്നു പ്രാഥമിക നിഗമനം. പിടിവലിക്കിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ഇടതു കയ്യിലുണ്ടായ മുറിവ് വെടിപൊട്ടുന്നതിനിടെ ഉണ്ടായതാണെന്നും റിപ്പോര്‍ട്ടുകള്‍.

സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിവെടിപൊട്ടിയത് സിഐഎസ്എഫുകാരന്റെ കയ്യില്‍നിന്നാണോ എന്ന് അറിയുന്നതിന് 11 അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കില്ല അറസ്റ്റ്. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കണക്കിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.

അതേ സമയം വിമാനത്താവളത്തില്‍ സംഘര്‍ഷത്തിനും വെടിവെയ്പിനും ഇടയാക്കിയ സംഭവങ്ങളില്‍ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ട് പേരും എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ജീവനക്കാരാണ്. സംഭവത്തില്‍ വ്യക്തമായ പങ്കുണ്ട് എന്ന് ബോധ്യമായ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ജോലി തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുവരെ സി.ഐ.എസ്.എഫ് ജീവനക്കാര്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: