കൊച്ചി: വിജിലന്‍സ് പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് സ്വയംഭരണം നല്‍കണമെന്ന് ഹൈക്കോടതി. സി.ബി.ഐയുടെ മാതൃകയില്‍ വിജിലന്‍സിന് സ്വയംഭരണം നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കണം.
സ്വയംഭരണം നല്‍കുന്നത് അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഉയരാന്‍ ഇടയാക്കുമെന്നും കോടതി പറഞ്ഞു. ബാര്‍ കോഴ കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുന്‌പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ഉന്നത വ്യക്തികളെ വിജിലന്‍സ് കേസിന്റെ പേരില്‍ അധികകാലം സംശയത്തിന്റെ മുനയില്‍ നിറുത്തരുതെന്നും കോടതി പറഞ്ഞു. ബാര്‍ കോഴ കേസില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.