ഇന്ത്യയില്‍ ഇസ്ലാം മതം വ്യാപകമായി പ്രചരിക്കുന്നുകയാണ്. 2050 ഓടെ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നാണ് പ്യു റിസെര്‍ച്ച് സെന്റര്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് മറ്റു ലോക രാജ്യങ്ങളിലും അതിവേഗം പ്രചാരം ലഭിക്കുന്ന മതവും ഇസ്ലാം തന്നെയാണ്. എന്നാല്‍ ഹിന്ദു മതവും പാകിസ്താന്, സൗദി അറേബ്യ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ അതിവേഗം പ്രചരിക്കുന്നുണ്ടെന്ന് ഇതേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സൗദി അറേബ്യ, പാകിസ്ഥാന്, തായ്ലന്റ്, അയര്‍ലണ്ട്, ഇറ്റലി തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഹിന്ദു മതത്തിന് പ്രചാരമുണ്ടെന്ന് പ്യൂ റിസെര്‍ച്ചിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2050ല്‍ സൗദി, പാകിസ്താന്, ഇറ്റലി, അയര്‍ലണ്ട്, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദു മത വിശ്വാസികളുടെ എണ്ണം 2010 ലേതിന്റെ ഇരട്ടിയോളമാകും. സൗദിയില്‍ ജനസംഖ്യയുടെ 1.1 ശതമാനം മാത്രമാണ് ഇപ്പോള്‍ ഹിന്ദുക്കളുള്ളത്. 2050ല്‍ സൗദിയിലെ ഹിന്ദു ജനസംഖ്യ 1.6 ശതമാനമായേക്കും. കുടിയേറ്റമായിരിക്കും ഹിന്ദു മതത്തിന്റെ വ്യാപനത്തിന് പിന്നിലെ പ്രധാന കാരണം. അടുത്ത നാല് പതിറ്റാണ്ടിനിടെ പത്ത് ലക്ഷത്തോളം ഹിന്ദു വിശ്വാസികള്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറിപ്പാര്ക്കുമെന്നാണ് കരുതുന്നത്.
യൂറോപ്പില്‍ അയര്‍ലണ്ട്, ഇറ്റലി, ബെല്‍ജിയം, ഗ്രീസ് എന്നിവിടങ്ങളിലാണ് ഹിന്ദു മതത്തിന് പ്രചാരമുള്ളത്. ഹിന്ദുക്കളുടെ കുടിയേറ്റവും ജനന നിരക്കുമാണതിന് കാരണം. ഹിന്ദു മതത്തിന് കൂടുതല്‍ പ്രചാരമുള്ള മറ്റൊരു രാജ്യം തായ്ലന്റ് ആണ്. തായ് ജനസംഖ്യയുടെ 0.1 ശതമാനമാണ് ഇപ്പോള്‍ ഹിന്ദുക്കളുള്ളതെങ്കില് 2050ല്‍ അത് 0.2 ശതമാനമായി ഉയരും.
ഇസ്ലാം ഇന്ത്യയില്‍ കൂടുതല്‍ പ്രചാരത്തിലാകുമെങ്കിലും 2050 ആകുമ്പോഴേക്ക് മുസ്ലിം ജനസംഖ്യ ഇപ്പോഴത്തെ നിരക്കായ 14.4 ശതമാനത്തില്‍ നിന്നും 18.4 ശതമാനമായാണ് ഉയരുക. അഥവാ ഹിന്ദു മതത്തിന് അത് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നില്ല. എന്നാല്‍ 2050 ആകുമ്പോഴേക്കും ഇന്ത്യപെസഫിക് മേഖലയിലെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും. ഇന്ത്യലെ മുസ്ലിം ജനസംഖ്യാ വളര്‍ച്ചയ്ക്ക് ആനുപാതികമായാണ് പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ വളരുന്നത്. ആഗോള തലത്തില്‍ 2.5 ശതമാനമാണ് ജനന നിരക്കെങ്കില്‍ പാകിസ്താനിലെ ഹിന്ദുക്കള്‍ക്കിടയില്‍ അത് 3.2 ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
-എജെ-