ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ല്യനായി എത്തിയ ഫാ.ആന്റണി ചീരംവേലിയ്ക്ക് സഭാ പ്രതിനിധികള്‍ വരവേല്‍പ്പ് നല്‍കി.എയര്‍ പോര്‍ട്ടില്‍ ഫാ.ജോസ് ഭരണിക്കുളങ്ങര പുതിയ ചാപ്ല്യനെ സ്വീകരിച്ചു.
താല, എയില്‍സ്ബറി പ്രീസ്റ്റ് ഹോമില്‍ എത്തിയ ഫാ.ആന്റണി ചീരംവേലിയെ സഭാ ട്രസ്റ്റി മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍,സഭാ0ഗങ്ങള്‍ എന്നിവര്‍ പൂച്ചെണ്ട് നല്‍കി വരവേറ്റു.
എയില്‍സ്ബറി, സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയിലേക്ക് വികാരി ഫാ. മൈക്കിള്‍ ഹെര്‍ലി ഊഷ്മളമായ സ്വാഗതം നല്‍കി.
ഇന്നലെ എത്തിചേരേണ്ടിയിരുന്ന ഫാ.ആന്റണി വിമാനം വൈകിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഡബ്ലിനില്‍ എത്തിയത്.