ഡബ്ലിന്‍: ലൂത്തിലെ ഡിസ്എബിലിറ്റി സെന്ററില്‍ അന്തേവാസികളെ ആവര്‍ത്തിച്ച് പൂട്ടിയിടുന്നതായും വേണ്ട മേല്‍നോട്ടം നല്‍കുന്നില്ലെന്നും കണ്ടെത്തല്‍. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്റ് ക്വാളിറ്റിയുടെ രണ്ട് പരിശോധനകളിലാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സെന്റ് ജോണ്‍ ഓഫ് ഗോഡ് നോര്‍ത്ത് ഈസ്റ്റ് കമ്മ്യൂണിറ്റി സര്‍വീസ് നടത്തുന്ന സെന്റ് മേരീസ് റസിഡെന്‍ഷ്യല്‍ ഡിസ് എബിലിറ്റി സന്ററിലാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയത്. ഫെബ്രുവരിയിലായിരുന്നു ആദ്യപരിശോധന നടന്നത്. പതിനേഴോളം അന്തേവാസികളാണ് അന്ന് ഉണ്ടായിരുന്നത് .ആവശ്യത്തിന് ജീവനക്കാരില്ലാത്തതടക്കമുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
യോഗ്യതയുള്ളതും ഇല്ലാത്തതുമായ ജീവനക്കാരെ ചുമതലകളില്‍ നിയോഗിച്ചിരിക്കുന്നതും ഗുണകരമാകുന്ന രീതിയില്‍ അല്ല. കൂടാതെ തീപിടുത്ത സാധ്യതയും നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അന്തേവാസികള്‍ സ്വയം മര്‍ദിക്കുന്നതും ഒരന്തേ വാസി അപരനെ തടയുന്നതും അടക്കം പ്രതിനിധികള്‍ നേരിട്ട് കാണുകയും ചെയ്തു. ഇത് തടയുന്നതിന് ജീവനക്കാരും ഉണ്ടായിരുന്നില്ല. മാര്‍ച്ചില്‍ കണ്ടെത്തലുകളെ തുടര്‍ന്ന് സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നോട്ടീസും നല്കി.
ഇതിനിടെയ ഹിക്വയ്ക്ക് ജീവനക്കാര്‍ അന്തേവാസികളെ ശാരീരികമായി പീഡിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിഷയം ഗാര്‍ഡയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മര്‍ദിച്ച ജീനക്കാരനെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. തുടര്‍ന്ന് ഏപ്രില്‍ ഏഴ്, പതിനാല്, ദിവസങ്ങളിലും ഹിക്വ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിലും ഫലപ്രദമല്ലാത്ത നടത്തിപ്പാണ് കണ്ടെത്തിയത്.രണ്ടാമത്തെ പരിശോധനയിലാകട്ടെ യൂണിറ്റുകളിലൊന്ന് അടച്ചിടുകയും അന്തേവാസികളെ ഒറ്റയ്ക്കാക്കി സേവനം നല്കുന്ന ഏക സ്റ്റാഫ് നേഴ്സ് മറ്റൊരു യൂണിറ്റിലേയ്ക്ക് പോകുകയും ചെയ്യുന്നത് പതിവാണെന്ന് വ്യക്തമായി.
അമ്പത്തൊമ്പത് അന്തേവാസികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ അഞ്ച് പേര് പലപ്പോഴായി വീണതായും വ്യക്തമാക്കുന്നുണ്ട്. സെന്ററില്‍ ആവശ്യത്തിന് സ്ഥലമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് സെന്റ് ജോണ്‍ ഓഫ് ഗോഡ്സ് സര്‍വീസ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിരുന്നു. എന്നാല്‍ എടുത്ത നടപടികള്‍ തൃപ്തികരമല്ലെന്ന് ഹിക്വ വ്യക്തമാക്കുന്നു.