യുഎസ് കമ്പ്യൂട്ടര്‍ ശൃംഖലകള്‍ക്ക് വീണ്ടും ചൈനീസ് ആക്രമണം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സര്‍ക്കാറിന്റെ കമ്പ്യൂട്ടര്‍ ശ്യംഖലയില്‍ വീണ്ടും ചൈനീസ് ഹാക്കര്‍മാരുടെ കനത്ത ആക്രമണം.29 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. അമേരിക്കന്‍ രഹസ്യ അന്വേഷണ ഉദ്യോഗസ്ഥരുടെയും പട്ടാളക്കാരുടെയും വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുരക്ഷ പരിശോധനയുടെ ഭാഗമായി ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് സര്ക്കാരിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞ് കയറി ഹാക്കര്മാര്‍ ചോര്‍ത്തിയത്. മദ്യ മയക്ക് മരുന്ന ഉപയോഗം ഉണ്ടോ, എന്നത് മുതല്‍ ധനസ്ഥിതിയും വരെയുള്ള വിവരങ്ങളാണ് ചോര്‍ന്നത്. ഇതിന് പുറമേ വിദേശത്തുള്ള ബന്ധുക്കളുടെ പേര് വിവരങ്ങളും ഹാക്കര്‍മാരുടെ കൈയില്‍ എത്തിയത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഇടയാകുമെന്നാണ് ആശങ്ക.

ഇവരെ ചിലപ്പോള്‍ വിവരങ്ങള്‍ ചോര്ത്താന്‍ ഉപയോഗിച്ചെന്നും വരാം. ഒരാഴ്ച മുന്‍പ് 40ലക്ഷം ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ഇതുപോലെ ചോര്‍ത്തിയതായി വാരത്തയുണ്ടായിരുന്നു. അമേരിക്കന്‍ സര്ക്കാര്‍ വാര്‍ത്ത സ്ഥിരീകരിച്ചില്ലെങ്കിലും കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ സുരക്ഷ അടിയന്തരപ്രാധാന്യമുള്ള കാര്യമാണെന്ന് വ്യക്തമാക്കികൊണ്ട് വാര്‍ത്ത കുറിപ്പ് ഇറക്കിയിട്ടുണ്ട്.

ഇതിനിടെ പ്രസിഡന്റ് ബരാക് ഒബാമയുടെ ദേശീയ സുരക്ഷ ഉപദേശക സൂസന് റൈസ് ചൈനയുടെ ഉന്നത പട്ടാള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

Share this news

Leave a Reply

%d bloggers like this: