മഴയില്‍ ജോര്‍ജിയയിലെ മൃഗശാല തകര്‍ന്ന് സിംഹവും കടുവയുമടക്കമുള്ള മൃഗങ്ങള്‍ രക്ഷപ്പെട്ടു,8 മരണം

ജോര്‍ജിയ: കനത്ത മഴയില്‍ ജോര്‍ജിയന്‍ തലസ്ഥാനമായ ബിലിസിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൃഗശാല തകര്‍ന്ന് മൃഗങ്ങള്‍ രക്ഷപ്പെട്ടു. സിംഹം, കടുവ, ഹിപ്പപൊട്ടാമസ്, കരടി തുടങ്ങി അനേകം മൃഗങ്ങളാണ് രക്ഷപ്പെട്ടത്. മൃഗങ്ങളുടെ ആക്രമണത്തില്‍ മൂന്ന് മൃഗശാലാ ജീവനക്കാരുള്‍പ്പെടെ എട്ട് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നഗരത്തില്‍ കണ്ട ഒരു ഹിപ്പപൊട്ടാമസിനെ അധികൃതര്‍ മയക്കുവെടിവച്ച് വീഴ്ത്തി. രക്ഷപ്പെട്ടവയില്‍ ചിലതിനെ പിടികൂടിയിട്ടുണ്ട്. പക്ഷെ എത്ര മൃഗങ്ങള്‍ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ല. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് അധികൃതര്‍ പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ആശങ്കാജനകമായ നിമിഷമെന്നാണ് സംഭവത്തെക്കുറിച്ച് ജോര്‍ജിയന്‍ പ്രധാനമന്ത്രി ഇറാക്ക്‌ലി ഗാരിബാഷിബി പ്രതികരിച്ചത്. ഇതിനുമുമ്പ് ബിസിലിയില്‍ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ട് പേര്‍ മരണപ്പെട്ടത് മൃഗങ്ങളുടെ ആക്രമണത്തിലാണോ വെള്ളപ്പൊക്കത്തിലാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. എട്ടുപേര്‍ മരിച്ചതായും പത്തുപേരെ കാണാതായതായും സ്ഥിരീകരിച്ചതായി സിറ്റി മേയര്‍ ഡേവിഡ് നര്‍മാണിയ മാധ്യമങ്ങളോട്പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച കനത്തമഴയില്‍ നഗരത്തിലെ പ്രധാന നദിയായ കുറ കരകവിഞ്ഞൊഴുകുകയാണ്. നിരവധി പ്രദേശങ്ങള്‍ വെളളത്തിനിടയിലാണ്. ഹെലികോപ്ടറിന്റെ സഹാത്തോടുകൂടി രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: