ഡബ്ലിന്:നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകള്ക്കവസരമൊരുക്കി ഡബ്ലിന് സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള് പങ്കെടുക്കുന്ന കുടുംബ സംഗമം ലൂക്കനില്‍ നടത്തപ്പെടും.ജൂണ് 27 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.
കുടുംബസുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ,ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും ,കുട്ടികള്‍ക്കും ,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.
മെമ്മറി ടെസ്റ്റ് ,100 മീറ്റര്‍ ഓട്ടം,50 മീറ്റര്‍ ഓട്ടം. ചിത്രരചന ,പെയിന്റിംഗ്,ബലൂണ്‍ പൊട്ടിയ്ക്കല്‍,പെനാലിറ്റി ഷൂട്ട് ഔട്ട്,ഫുട്‌ബോള്‍ മത്സരം, ലെമണ്‍ സ്പൂണ്‍റേസ് ,കസേരകളി,വടംവലി എന്നിവ പരിപാടികളുടെ കൂടത്തിലുണ്ട്.
ബൗന്‍സിങ്ങ് കാസില്‍,ഫേസ് പെയിന്റിംഗ്, സഭായുവജനങ്ങളുടെയും ജീസസ് യൂത്ത് അയര്‍ലണ്ടിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍,വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ ,എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും..
ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ.ആന്റണി ചീരംവേലി എന്നിവരുടെ നേതൃത്വത്തില്‍ തോമസ് കെ ജോസഫ് (കോ ഓര്‍ഡിനേറ്റര്‍ 0879865040 ),മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍ (0863151380)ജോബി ജോണ്‍(0863725536)ജോമോന്‍ ജേക്കബ്(0863862369)ബിനു ജോസ്(0877413439)സിന്ധു അഗസ്റ്റ്യന്‍(0834156148)എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് കുടുംബ സംഗമത്തിന്റെ ചുമതല വഹിക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് :
ഫാ.ജോസ് ഭരണിക്കുളങ്ങര:(089 974 1568)
ഫാ.ആന്റണി ചീരംവേലി (0894538926)
റിപ്പോര്‍ട്ട് :കിസാന്‍ തോമസ്