ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ അവധിക്കാല മലയാളം ക്ലാസ്സുകള്‍ ജൂലൈ അഞ്ചാം തീയതി ആരംഭിക്കുന്നു

ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ അവധിക്കാല മലയാള ഭാഷാ ക്ലാസ്സുകള്‍ ജൂലൈ അഞ്ചാം തീയതി ആരംഭിക്കുന്നു. കുട്ടികളില്‍ പിറന്ന നാടിനേക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളം ക്ലാസ്സുകള്‍
ആരംഭിച്ചിരിക്കുന്നത്. മലയാള ഭാഷാ പ്രാവീണ്യവും പ്രായവും അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

സ്മിത്ത് ഫീല്‍ഡിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍, ജൂലൈ അഞ്ചാം തീയതി മുതല്‍ ഒന്‍പത് ഞായറാഴ്ച്ചകളില്‍ 12:30 മുതല്‍ 2:00 വരെ യാണ് മലയാളം ക്ലാസ്സുകള്‍ നടത്തുന്നത്. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ ക്ലാസ്സുകളിലേക്ക് എല്ലാവരെയും സ്വാഗതം ചെയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0868054500 / 0857184293

Share this news

Leave a Reply

%d bloggers like this: