തിരുവനന്തപുരം: എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ ദേഹപരിശോധന ഒഴിവാക്കാനാകില്ലെന്ന് സിഐഎസ്എഫ്. സ്വര്‍ണ്ണക്കടത്തിന് ജീവനക്കാര്‍ കൂട്ടുനില്‍ക്കുന്ന സാഹചര്യമുണ്ട് . അതുകൊണ്ട് പരിശോധനയില്‍ വിട്ടുവീഴ്ചയില്ലെന്നും സിഐഎസ്എഫ് പറഞ്ഞു.
വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സിഐഎസ്എഫ് യൂണിറ്റുകള്‍ വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലാക്കണമെന്നും മന്ത്രാലയം കേന്ദ്ര ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം കരിപ്പൂര്‍ വെടിവയ്പ്പ് കേസിലെ 9 ജവാന്മാരെ ഹാജരാക്കാന്‍ സിഐഎസ്എഫ് കൂടുതല്‍ സമയം തേടി. ശനിയാഴ്ച വരെ സമയം നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. കസ്റ്റഡിയിലുളള സിഐഎസ്എഫ് ജവാന്മാരുടെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
-എജെ-