സൗത്ത് കരോളിനയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്, ഒമ്പത് മരണം

ചാള്‍സ്ടണ്‍: അമേരിക്കയിലെ സൗത്ത് കരോളിന സംസ്ഥാനത്തെ ചാള്‍സ്റ്റണിലുള്ള പൗരാണിക ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഒമ്പതുപേര്‍ മരിച്ചു. ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ പള്ളിയിലാണ് വെടിവെപ്പുണ്ടായത്. എട്ടുപേര്‍ പള്ളിയ്ക്കകത്ത് നടന്ന വെടിവെപ്പിലും ഒരാള്‍ പുറത്തുവച്ചുമാണ് മരിച്ചത്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന വെളുത്ത വര്‍ഗക്കാരനായ 20 കാരനുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.

വംശീയ വിദ്വേഷമാണ് വെടിവെപ്പിന് പിന്നിലെന്ന് കരുതുന്നു. 110 ചാള്‍സ്റ്റണ്‍ സ്ട്രീറ്റിലുള്ള പള്ളിയില്‍ യോഗം നടക്കുന്നതിനിടെ പ്രാദേശിക സമയം ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് വെടിവെപ്പുണ്ടായത്. ഈ സമയം നിരവധിപേര്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കും എത്തിയിരുന്നു. 19 ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഇമ്മനുവല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് ചര്‍ച്ച് അമേരിക്കയിലെ ഏറ്റവും പഴക്കംചെന്ന ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നാണ്.

Share this news

Leave a Reply

%d bloggers like this: