ഇന്ത്യയില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഐബി

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കശ്മീരില്‍ ഒരു സംഘം വിഘടനവാദികള്‍ ഐഎസ് പതാകയുമായി പ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് ഐബിയുടെ മുന്നറിയിപ്പ്.

മെട്രോ നഗരങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രാജ്യത്ത് ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി നേരത്തെയും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യാന്വേഷണ ഏജന്‍സി മറ്റൊരു മുന്നറിയിപ്പും നല്‍കിയിരിക്കുന്നത്.

രാജ്യത്ത് വിവിധ കേന്ദ്രങ്ങളില്‍ രഹസ്യമായി ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവര്‍ക്ക് പുറത്തുനിന്നു സഹായം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയുമായി ബന്ധമുള്ള സ്ഥാപനങ്ങളെയാണ് ഐഎസ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും സൂചനയുണ്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ആഭിമുഖ്യം പുലര്‍ത്തുന്ന സംഘടനകളെ കൂട്ടുപിടിച്ച് ഇന്ത്യയില്‍ സജീവമാകാനാണ് ഭീകരരുടെ നീക്കം. അതിര്‍ത്തിപ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കശ്മീരില്‍ ഐഎസ് പതാക പിടച്ച് പ്രകടനം നടത്തിയവരെ നിരീക്ഷിച്ചുവരികയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: