സോളാര്‍ കേസ് ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി പണം നല്‍കിയെന്ന് ഫെനി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ കേസ് ഒതുക്കാന്‍ സരിതാ നായര്‍ക്ക് പണം നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് വെളിപ്പെടുത്തല്‍. സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. റിപ്പോര്‍ട്ടര്‍ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ടീം സോളാര്‍ മാനേജര്‍ രാജശേഖരനോടാണ് ഫെനി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

തമ്പാനൂര്‍ രവി മുഖേന മുഖ്യമന്ത്രി പല തവണ പണം നല്‍കി. താനും ഗുമസ്തന്‍ രഘുവുമാണ് പണം കലക്ട് ചെയ്തത്. മന്ത്രി ആര്യാടന്‍ മുഹമ്മദും കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും അബ്ദുള്ളക്കുട്ടി എം.പിയും സരിതയ്ക്ക് പണി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എ.പി അബ്ദുള്ളക്കുട്ടി നല്‍കിയ പത്തുലക്ഷം രൂപ താനും ജെ്രെഡവറും പോയാണ് വാങ്ങിയതെന്നാണ് ഫെനി പറയുന്നത്.

സരിത ജയിലിലായിരിക്കെ മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ സരിതയ്ക്ക് വേണ്ട സഹായമല്ലെന്നും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം തന്നെ അറിയിച്ചതായും ഫെനി പറയുന്നു. സരിതയ്ക്ക് ഇപ്പോഴും മുഖ്യമന്ത്രി പണം നല്‍കുന്നുണ്ടെന്നും ഫെനി വെളിപ്പെടുത്തി.

ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ ബന്ധും ശരണ്യ മനോജും സരിതയുമായുള്ള പണമിടപാടിനു ഇടനില നിന്നതായി ഫെനി പറയുന്നു.

Share this news

Leave a Reply

%d bloggers like this: