തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അങ്ങനെ യാതൊരു സംഭവവും ഉണ്ടായിട്ടില്ല.താന്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു കാര്യം കേള്‍ക്കുന്നതെന്നും ഇന്നലെ സരിതക്കും ബിജു രാധാകൃഷ്ണനും നല്‍കിയ കോടതി വിധിയില്‍ ബുദ്ധിമുട്ടുള്ളവരാണ് ഓരോന്ന് പറയുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കോടതി വിധി സര്‍ക്കാരിനുള്ള അംഗീകാരമാണ്. കേസന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് എന്നതിനുള്ള തെളിവാണ് കോടതി വിധിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇന്നലെ സര്‍ക്കാരിന്റെ അന്വേഷണത്തെ കോടതി പ്രശംസിച്ചു. മാധ്യമങ്ങള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. തന്റെ കത്ത് വ്യാജമാണെന്ന് പറഞ്ഞിട്ടും മാധ്യമങ്ങള്‍ ഇതൊന്നും ഗൗനിക്കുന്നില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.