തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രം നല്കാന് തെളിവുകളുണ്ടെന്ന അന്വേഷണ ഉദ്യോഗസ്ഥന് എസ് പി ആര് സുകേശന്റെ വെളിപ്പെടുത്തല്‍ . 60 ശതമാനം തെളിവുകള്‍ മാണിക്കെതിരെ ഉണ്ട്. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ അഗസറ്റിന് മാണിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയത് പള്ളി വികാരിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടാണെന്നും സുകേശന് പറഞ്ഞു.
പാലയില്‍ മാണിക്ക് പണം നല്‍കിയതിന്റെ എല്ലാം തെളിവുകളും ഉണ്ട്.പണം നല്കിയവര് അത് പറഞ്ഞില്ലെന്ന് മാത്രം. ബാര്‍കോഴക്കേസ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് സുകേശനുമായി തീര്‍ത്തും സ്വകാര്യമായി നടത്തിയ സംഭഷണം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്.