കനിഷ്‌ക ദുരന്തത്തിന്റെ 30-ാം വാര്‍ഷികദിനം ചൊവ്വാഴ്ച,അനുസ്മരണചട ങ്ങുകളില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍

 

ഡബ്ലിന്‍: കാനഡയില്‍ നിന്നും ഇന്ത്യയിലേക്ക് പോകുകയായിരുന്ന കനിഷ്‌ക എയര്‍ ഇന്ത്യ വെസ്റ്റ് കോര്‍ക്ക് തീരത്ത് തകര്‍ന്നുവീണതിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ അനുസ്മരണ ചടങ്ങുകള്‍ ജൂണ്‍ 23 ചൊവ്വാഴ്ച കോര്‍ക്ക് അഹാകിസ്റ്റയില്‍ നടക്കും. 1985 ജൂണ്‍ 23ന് എയര്‍ ഇന്ത്യയുടെ കനിഷ്‌ക 182 ജംബോ ജെറ്റ് വിമാനം സിഖ് തീവ്രവാദികളുടെ ആക്രമണത്തില്‍ തകര്‍ന്നു വീണ ദുരന്തത്തില്‍ 88 കുട്ടികളടക്കം 329 പേരാണ് കൊല്ലപ്പെട്ടത്. 24 ഇന്ത്യാക്കാരും, 268 കാനഡക്കാരും, 27 ബ്രിട്ടീഷുകാരും, 22 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടെങ്കിലും 131 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. മൂന്നുരാജ്യങ്ങള്‍ക്കും ഒരിക്കലും മറക്കാനാകാത്ത ദുരന്തത്തിന്റെ ഓര്‍മ്മ പുതുക്കല്‍ ഓരോ വര്‍ഷവും നടന്നുവരുന്നു.

ഈ വര്‍ഷത്തെ അനുസ്മരണ ചടങ്ങില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗ്, ഐറിഷ് വിദേശകാര്യമന്ത്രി ചാള്‍സ് ഫഌനഗന്‍, കനേഡിയന്‍ മന്ത്രി പീറ്റര്‍ മക്കായ്, ഇന്ത്യന്‍ അംബാഡിഡര്‍ രാധികാ ലാല്‍ ലോകേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഓരോ വര്‍ഷവും ഉറ്റവരുടെ ഓര്‍മ്മയ്ക്കായി ആയിരക്കണക്കിനാളുകളാണ് അഹാകിസ്റ്റയില്‍ എത്തിച്ചേരാറുള്ളത്. ഈ വര്‍ഷവും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി അഹാകിസ്റ്റയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: