ലളിത് മോദി ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ പേരും ദുരുപയോഗിച്ചു: സണ്‍ഡേ ടൈംസ്

 
ലണ്ടന്‍: യാത്രാരേഖകള്‍ ലഭിക്കുന്നതിനായി മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി പ്രിന്‍സ് രാജകുമാരന്റെയും ആന്‍ഡ്രൂ രാജകുമാരന്റെയും പേരുകള്‍ ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്. ലളിത് മോദി ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ പേര് ദുരുപയോഗം ചെയ്തതായി സണ്‍ഡേ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആന്‍ഡ്രൂ രാജകുമാരനുമായി വര്‍ഷങ്ങളുടെ പരിചയമുള്ള മോദി അദ്ദേഹത്തെ ലണ്ടനിലെ വസതിയില്‍ ചെന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മോദിക്ക് യാത്രാരേഖകള്‍ ലഭിക്കുകയും ചെയ്തുവെന്ന് സണ്‍ഡേ ടൈംസ് പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കൊട്ടാരവൃത്തങ്ങള്‍ തയാറായിട്ടില്ല. മോദിയുടെ യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ബ്രിട്ടീഷ് എംപിക്ക് കത്തെഴുതിയ സംഭവം വിവാദമായിരുന്നു. മാനുഷിക പരിഗണനവച്ചാണ് താന്‍ ഇടപെട്ടതെന്നായിരുന്നു ഇക്കാര്യത്തിലെ സുഷമയുടെ പ്രതികരണം.

-എജെ-

Share this news

Leave a Reply

%d bloggers like this: