സെല്‍ഫിയോട് നോ പറഞ്ഞ് മോദി

 

ദില്ലി: മോദിയുടെ സെല്‍ഫി പ്രേമം പ്രസിദ്ധമാണ്. വിദേശപര്യടനങ്ങളില്‍ രാഷ്ട്ര നേതാക്കള്‍ക്കൊപ്പമുള്ള മോദിയുടെ സെല്‍ഫികള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ഏറെ പ്രാധാന്യത്തോടെ നല്‍കാറുണ്ട്. ചൈനാ സന്ദര്‍ശനത്തിനിടയില്‍ മോദിയുടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമൊത്തുള്ള സെല്‍ഫിയെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സെല്‍ഫി എന്നായിരുന്നു ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ അന്താരാഷ്ട്ര യോദ ദിനത്തില്‍ സെല്‍ഫി നിരസിച്ചാണ് മോദി വാര്‍ത്ത സൃഷ്ടിച്ചത്. യോഗാ ദിനത്തില്‍ രാജ്പഥില്‍ ഉദ്ഘാടന പ്രസംഗം നടത്തിയശേഷം യോഗ ചെയ്യാനായി വേദിയില്‍ നിന്ന് താഴെയിറങ്ങിയ മോദിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വളണ്ടിയര്‍ ബാഡ്ജ് ധരിച്ച ഒരു യുവതി ശ്രമിച്ചപ്പോഴാണ് മോദി നോ പറഞ്ഞത്.

തുടര്‍ന്ന് മോദി മറ്റുള്ളവര്‍ക്കൊപ്പം യോഗ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളെയും കൂട്ടി മോദിയുടെ പുറകില്‍ ഇരുന്ന് യോഗാഭ്യാസം നടത്താന്‍ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ദൂരേക്ക് മാറ്റി ഇരുത്തി. സെല്‍ഫിയെടുക്കാനുള്ള യുവതിയുടെ ശ്രമത്തെ തടയുന്ന മോദിയുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. യുവതിക്ക് പുറമെ സെല്‍ഫി അഭ്യര്‍ത്ഥനയുമായെത്തിയ മറ്റൊരാളേയും മോദി തിരിച്ചയച്ചിരുന്നു. മോദിയുടെ സെല്‍ഫി ഭ്രമം പോലെ തന്നെ സെല്‍ഫി നിഷേധിച്ച വാര്‍ത്തയും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുകയാണ്
-എജെ-

Share this news

Leave a Reply

%d bloggers like this: