കൊച്ചി പഴയ കൊച്ചിയല്ല, ഫോര്‍ട്ട്‌കൊച്ചിയിലെ ഗുണ്ടകളും ഇപ്പോള്‍ അങ്ങനെയല്ല

കൊച്ചി പഴയ കൊച്ചിയല്ല. ഫോര്‍ട്ട്‌കൊച്ചിയെ ഒരു കാലത്ത് കിടുകിടാ വിറപ്പിച്ചിരുന്ന ഗുണ്ടകളും ഇപ്പോള്‍ പഴയ ഗുണ്ടകളൊന്നുമല്ല. സിനിമാ ലൊക്കേഷനുകള്‍ക്ക് സുരക്ഷ ഒരുക്കുന്ന സെക്യൂരിറ്റി മാനേജേര്‍മാരാണ്.

കൊച്ചിന്‍ നവാസാണ് നാട്ടില്‍ കച്ചറ കാട്ടി നടന്നിരുന്ന ബാല്യക്കാരെ ഒപ്പം കൂട്ടിയിരിക്കുന്നത്. ആറു വര്‍ഷം മുമ്പ് മട്ടാഞ്ചേരിയില്‍ മീന്‍ പിടിച്ചും തല്ലുണ്ടാക്കിയും നടന്നിരുന്നവരാണ് സെക്യൂരിറ്റി മാനേജര്‍മാരായിരിക്കുന്നത്. ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ വേണ്ട സഹായം ഒരുക്കുകയാണ് പണി. സെറ്റില്‍ ആരെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ വന്നാല്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്. എന്നാല്‍ പണ്ടത്തേക്കാള്‍ ഇത്തിരി മയമുണ്ട്. ഒപ്പം സമൂഹത്തില്‍ മാന്യത ലഭിക്കും. ഇടയ്ക്ക് സിനിമയില്‍ തല കാണിക്കുകയും ചെയ്യാം.

ഗുണ്ടകള്‍ മീശ പിരിക്കേണ്ട കാലമൊക്കെ കഴിഞ്ഞെന്നാണ് ഇവരുടെ നിരീക്ഷണം.

-എജെ-

Share this news

Leave a Reply

%d bloggers like this: