നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സിദ്ദിഖ് ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ ഇരുവരും ഒന്നിച്ച് ഒരു സിനിമ സംവിധാനം ചെയ്യുകയല്ല മറിച്ച് സിദ്ദിഖിന്റെ തിരക്കഥയില്‍ ലാല്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണ്. കിങ് ലയര്‍ (നുണകളുടെ രാജാവ്) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകന്‍.
അതേസമയം ഇരുവരും ഒന്നിച്ച് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഇനി സാധ്യത ഇല്ലെന്ന് സിദ്ദിഖ് പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഇന്‍ഡിപെന്റന്റാണ്. ഒരുമിച്ച് സംവിധാനം ചെയ്താല്‍ ഞങ്ങളുടെ സ്‌റ്റൈലുകള്‍ തമ്മില്‍ ക്ലാഷ് വരും. പഴയ രീതിയില്‍ സംവിധാനം ചെയ്താല്‍ പഴഞ്ചനായിപ്പോകുമെന്നും സിദ്ദിഖ് പറയുന്നു.
മലയാളത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭാസ്‌കര്‍ ദ റാസ്‌കല്‍ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് സിദ്ദിഖ്. സിദ്ദിഖ് തന്നെയാണ് മറ്റു ഭാഷകളിലും ചിത്രം സംവിധാനം ചെയ്യുക. തമിഴില്‍ രജനീകാന്തോ അജിത്തോ ആയിരിക്കും നായകനാകുക. തെലുങ്കില്‍ വെങ്കിടേഷ്, ഹിന്ദിയില്‍ അക്ഷയ് കുമാര്‍ എന്നിവരെയാണ് ആലോചിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
-എജെ-