വയാഗ്രയുടെ ഉപയോഗം ത്വക്കിലെ ക്യാന്‍സറിന് കാരണമാകും

 
ന്യൂയോര്‍ക്ക്:ലൈംഗിക ഉത്തേജക ഔഷധമായ വയാഗ്രയുടെ തുടര്‍ ഉപയോഗം ത്വക്കിലെ ക്യാന്‍സറിന് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ലന്‍ഗോന്‍ മെഡിക്കല്‍ സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വയാഗ്രയുടെ ഉപയോഗം നേരിട്ടു ക്യാന്‍സറിനു കാരണമാകുന്നില്ലെങ്കിലും, മാറിയ ജീവിതശൈലി ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍.

ഏകദേശം ഇരുപതിനായിരത്തോളം മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് ഇതുസംബന്ധിച്ച നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍നില്‍ക്കുന്നവരിലാണ് ഇത്തരത്തില്‍ ത്വക്ക് ക്യാന്‍സര്‍ പിടിപെട്ടിട്ടുള്ളത്. സ്‌റ്റേസി ലോയബ് ആണ് പഠനത്തിനു നേതൃത്വം നല്‍കിയ പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: