ലിംഗസമത്വം: തീരുമാനമെടുക്കുന്ന മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവ്

 

ഡബ്ലിന്‍: ലിംഗസമത്വത്തില്‍ അയര്‍ഡലന്‍ഡിന് ഒമ്പതാം സ്ഥാനം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 4 പോയിന്റ് മുമ്പിലാണ് അയര്‍ലന്‍ഡെന്ന് യൂറോപ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ജെന്‍ഡര്‍ ഇക്വാളിറ്റി പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്‌കാന്‍ഡേവിയന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലന്‍ഡിന് 17 പോയിന്റെ കുറവാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 27 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ശരാശരിയേക്കാള്‍ മുകളിലാണ് അയര്‍ലന്‍ഡിലെ ലിംഗസമത്വമെങ്കിലും തീരുമാനമെടുക്കുന്ന രംഗങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇയു രാജ്യങ്ങളില്‍ 54 പോയിന്റ് നേടി ശരാശരിയേക്കാള്‍ മുന്നിലെത്തിയപ്പോള്‍ 73 പേയിന്റ് നേടിയ സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലന്‍ഡ് പിന്നിലാണ്. യുകെയ്ക്ക് 60.4 പോയിന്റാണ് ഉള്ളത്. തൊഴില്‍, വേതനം, വിദ്യാഭ്യാസം, രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലയിലെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പ്രാതിനിധ്യം, ആരോഗ്യരംഗം എന്നീ മേഖലകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്.

മിക്ക മേഖലകളിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലന്‍ഡിന്റെ സ്ഥാനം മെച്ചമാണെങ്കിലും രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണ്. 2013 ല്‍ രാഷ്ട്രീയരംഗങ്ങളിലെ സ്ത്രീ പ്രാതിനിധ്യം 15.7 ശതമാനം മാത്രമായിരുന്നു. രാജ്യത്ത് തീരുമാനമെടുക്കുന്ന മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണെന്ന് സിഎസ്ഒ വ്യക്തമാക്കുന്നത്.

തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസം നേടുന്ന പുരുഷന്‍മാരുടെ എണ്ണം 42. 7 ശതമാനമായിരിക്കുമ്പോള്‍ സ്ത്രീകളുടേത് 55. 3 ശതമാനമാണ്. തൊഴില്‍ ലഭ്യതയും ഇരുവിഭാഗത്തിലും വര്‍ധിച്ചിട്ടുണ്ട്. 65.7 ശതമാനം പേരാണ് പുരുഷന്‍മാരില്‍ ജോലിക്കാരായിട്ടുള്ളത്. സ്ത്രീകളില്‍ 55.9 ശതമാനവും. തൊഴിലില്ലായ്മ നിരക്ക് പുരുഷന്‍മാരില്‍ 13.8 ശതമാനമായിരുന്നപ്പോള്‍ സ്ത്രീകളില്‍ 10 ല്‍ ഒരാള്‍ക്ക് വീതമാണ് തൊഴിലില്ലാതിരുന്നത്. 2013 ല്‍ പുരുഷന്‍മാര്‍ ആഴ്ചയില്‍ 39.2 ശതമാനം മണിക്കൂര്‍ ജോലി ചെയ്തപ്പോള്‍ സ്ത്രീകള്‍ 31.2 ശതമാനം മണിക്കൂറാണ് ജോലി ചെയ്തതെന്നും റി്‌പ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: