ഡബ്ലിന്‍:ഡബ്ലിനിലെമലയാളി സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നാളെ (27 ജൂണ്‍ 2015, ശനി) ഡബ്ലിനിലെ ലൂക്കന്‍ വില്ലേജിലുള്ള ലൂക്കന്‍ യൂത്ത് സെന്ററില്‍ നടക്കും.വിവിധ മത്സരങ്ങള്‍, കലാ മേളകള്‍ , കുട്ടികളുടെ പരിപാടികള്‍ തുടങ്ങി വിവിധ കലാ, കായിക മത്സരങ്ങള്‍ക്കൊപ്പം വിജ്ഞാനപ്രദമായ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിന്റെ സംസ്‌കാരം വിളിച്ചോതുവാന്‍ ഉതകുന്ന രീതിയില്‍ തയ്യാറാക്കിയ പരിപാടിയിലേയ്ക്ക്തനത് ഭക്ഷണം ലഭിക്കുന്നതിനായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുമുണ്ട്.പ്രവാസി ജീവിതത്തില്‍ ലഭിക്കുന്ന ഇത്തരം പരിപാടികള്‍ മനസില്‍ തങ്ങി നില്‍ക്കുന്നതിനും,പരസ്പരം അറിയുന്നതിനും സൗഹൃദകൂട്ടായ്മയ്ക്കും നേട്ടമാകുമെന്നതിനാലും നിരവധി കുടുംബങ്ങള്‍ ഇതിനോടകം തന്നെ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ നാളെ ലൂക്കനില്‍ ഒത്തു ചേരും.
കുട്ടികള്‍ക്കായി ബൗണ്‍സിങ്ങ് കാസില്‍, ഗാനമേള, ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങിയവ ആഘോഷ ദിനത്തെ കൂടുതല്‍ ആകര്‍ഷീയണമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫാ:ജോസ് ഭരണികുളങ്ങര: 089 974 1568, ഫാ:ആന്റണി ചീരംവേലില്‍ – 089 453 8926, തോമസ് കെ ജോസഫ്: 087 986 5040, മാര്‍ട്ടിന്‍ സ്‌കറിയ: 086 315 1380