‘ഫാമിലി ഫണ്‍ ഡേ’യ്ക്ക് ആധിതേയത്വം വഹിക്കുന്നത് സാല്‍ഫോഡ് മലയാളി അസോസിയേഷന്‍.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ ‘ഫാമിലി ഫണ്‍ ഡേ(Family Fun Day) ജൂലൈ 19 ന് ഞായറാഴ്ച (190715 ന്) സാല്‍ഫോഡിലെ സെന്റ് ജയിംസ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്.ഒരു മുഴുവന്‍ സമയ ഫാമിലി എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാം ആണ് ഈ കൂട്ടായ്മ്മ.നോര്‍ത്ത് വെസ്റ്റ് റീജീയനിലേക്ക് പുതിയതായി കടന്നുവന്ന സാല്‍ഫോഡ് മലയാളി അസോസിയേഷനാണ് ആധിതേയത്വം വഹിക്കുന്നത്.

രാവിലെ 11.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ സിനിമാറ്റിക് ഡാന്‍സ്,കപ്പിള്‍ ഡാന്‍സ് ,മോഹിനിയാട്ടം ,ഭരതനാട്യം,കഥകളി ,തിരുവാതിര ,ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കണ്ണഞ്ചിപ്പിക്കുന്ന കേരള തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ നമ്മുടെ മുന്‍പില്‍ വിവിധ അസോസിയേഷനുകള്‍ മാറ്റുരയ്ക്കുന്നു.

നോര്‍ത്ത് വെസ്റ്റ് റീജിയണിലെ കുട്ടികളുടെ ക്വിസ് മത്സരം ,ചിത്രകലാ രചന മത്സരം ,പഞ്ചഗുസ്തി മത്സരം ,സ്ത്രികളുടെ കസേര കളി മല്‍സരം,സ്ത്രികളുടെ ലെമണ്‍ സ്പൂണ്‍ റൈസ് , സൗഹൃദ വടം വലി എന്നിവ ഫാമിലി ഫണ് ഡേ യുടെ പ്രത്യേകതയാണ്.

ക്വിസ് മത്സരം നടത്തുന്നത് പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയായിരിക്കും,ഇതില്‍ പങ്കെടുക്കുന്നവര്‍ 12 നും 25 നും വയസ്സിനിടയില്‍ പെട്ടവരാണ്.,ചിത്രകലാ രചന മത്സരം നടത്തുന്നത് 12 വയസ്സിന് താഴെയും 12 വയസ്സിന് മുകളിലുള്ളവരുമായി രണ്ടായി തിരിച്ചിരിക്കുന്നു. മേല്‍പറഞ്ഞ ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് നല്‍കുന്നത് ഈ പ്രോഗ്രാമുകളുടെ സുഗമമായ നടത്തിപ്പിന് ഗുണകരമാകും.

തിരക്കും ടെന്‍ഷനും നിറഞ്ഞ ജീവിത യാത്രയില്‍ വന്നുചേരുന്ന ചില അസുലഭ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമാക്കാന്‍ ഭൂരിപക്ഷം ജനങ്ങളുടെയും മനസ്സറിഞ്ഞ് പ്രത്യേകം തയ്യാറാക്കിയ ഒരു ദിനം:ഫാമിലി ഫണ് ഡേ.

നോര്‍ത്ത് വെസ്റ്റ് റീജിയണിലെ യുക്മ അസോസിയെഷനുകളിലെഅംഗങ്ങള്‍ക് ഇതില്‍ ഭാഗഭാഗാക്കാകാം.

ആഘോഷിക്കു ടെന്‍ഷനില്ലാതെ, ഹൃദയം നിറഞ്ഞ അസ്വാധനലോകത്തേയ്ക്ക് നിങ്ങളും കുടുംബവും.

ക്ഷണിക്കുന്നു നിങ്ങളെവരെയും സാല്‍ഫോഡിലെ ‘ഫാമിലി ഫണ് ഡേ’യിലേക്ക്.

ചിത്ര രചനാ മല്‍സരത്തെ സംബന്ധിച്ച വിവരങ്ങള്‍ക്ക് ആര്‍ടിസ്റ്റ് മോനിച്ചനുമായി(07506139987) ബന്ധപ്പെടുക.

ഫാമിലി ഫെസ്റ്റ് മായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്

ആര്ട്‌സ് കോഓഡിനെറ്റര്‍: സുനില്‍ മാത്യു 07832674818
റീജീയന്‍ സിക്രട്ടറി:ഷിജോ വര്‍ഗ്ഗീസ് 07852931287
റീജീയന്‍ പ്രസിഡണ്ട്: അഡ്വ.സിജു ജോസഫ് 07951453134

‘ഫാമിലി ഫണ്‍ ഡേ’ നടക്കുന്ന വേദിയുടെ വിലാസം

St.James Parish Hall
Vicar Close
Salford
M6 8EJ

Share this news

Leave a Reply

%d bloggers like this: