ഡബ്ലിന്‍: ഒരാഴ്ച്ചക്കാലം മികച്ച രീതിയില്‍ ചൂട് ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചില ഭാഗങ്ങളില്‍ താപനില 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. താപനില കൂടാതെ ഉയര്‍ന്ന മര്‍ദവും അനുഭവപ്പെടും. വരുന്ന ആഴ്ച്ചയിലും ചൂട് കൂടും.
അടുത്ത ആഴ്ച് മധ്യത്തോടെ 26 ഡിഗ്രി സെല്‍ഷ്യസെങ്കിലും ആകും ചൂട്. മഴ ചൂടുള്ള കാലാവസ്ഥയ്ക്കിടയില്‍ പെയ്യാനുള്ള സാധ്യതയുണ്ട്. ചൊവ്വാഴ്ച്ച രാവിലെ പുകമഞ്ഞിന് സാധ്യതയുണ്ട്. എന്നാല്‍ പകല്‍ 20-24 ഡിഗ്രി സെല്‍ഷ്യസ് വരെയാകും താപനില. ബുധനാഴ്ച്ച 26 ഡിഗ്രിസെല്‍ഷ്യസ് ആയിരിക്കും താപനില.
വ്യാഴാഴ്ച്ച ചൂടും സൂര്യപ്രകാശവും ലഭിക്കുമെങ്കിലും വ്യാപകമായി മഴ ലഭിക്കുകയും ചെയ്യും.