ജീവനക്കാരില്ല.. ഗാല്‍വേയില്‍ രോഗികളുടെ അപോയ്മെന്‍റ് നീട്ടി വെച്ചു

ഡബ്ലിന്‍: ഗാല്‍വെയില്‍ സന്ധിസംബന്ധമായ പ്രശ്നങ്ങളുള്ള ആയിരക്കണക്കിന് രോഗികളുടെ അപോയ്മെന്‍റ് നീട്ടിവെച്ചു. ജീവനക്കാരില്ലാത്താണ് കാരണമായി ചൂണ്ടികാണിക്കുന്നത്. മെര്‍ലിന്‍ പാര്‍ക്ക് ഹോസ്പിറ്റലിലെ  850  വരുന്ന ഔട്ട്പേഷ്യന്‍റുകളുടെ അപോയ്മെന്‍റ് മൂന്ന് മാസത്തേക്കാണ് റദ്ദാക്കിയിരിക്കുന്നത്. ഇക്കാര്യം എച്ച്എസ്ഇ സ്ഥിരീകരിക്കുകയും ചെയ്തു.  ജൂലൈയിലും ആഗസ്റ്റിലും അപോയ്മെന്‍റുണ്ടായിരുന്നവര്‍ക്ക്  ഇവര്‍ഷം അവസാനം ആയിരിക്കും വീണ്ടും സേവനം ലഭിക്കുക.

ചിലര്‍ക്കാകട്ടെ നവംബറിലും ഡിസംബറിലും സേവനം ലഭിച്ചെന്ന് വരില്ല, ജീവനക്കാരുടെ അവധിയും പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതുമാണ് നിലവില്‍ അപോയ്മെന്‍റുകള്‍ റദ്ദാക്കുന്നതിന് കാരണമായിരിക്കുന്നത്.സമാന സാഹചര്യത്തിലാണ് മയോയിലെയും ഗാല്‍വേയിലും റോസ്കോമണിലെയും  1,500 വരുന്ന രോഗികളും .റോസ് കോമണില്‍ നിന്നുള്ള ടിഡി ഡെന്നിസ് നോട്ടന്‍ രോഗികള്‍ക്ക് കണ്‍സള്‍ട്ടേഷന് കാത്തിരിക്കേണ്ടി വരുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തുമെന്നാണ് അധികൃതരുടെ പ്രസ്താവന വ്യക്തമാക്കുന്നത്. അടിയന്തര പ്രാധാന്യമുള്ള രോഗികള്‍ക്ക് അപോയ്മെന്‍റ് ലഭിക്കുന്നതാണ്. സ്ലൈഗോയിലെയും മനോര്‍ഹാമില്‍ട്ടണിലെയും ക്ലിനിക്കുകള്‍ പതിവ് പോലെ പ്രവര്‍ത്തിക്കും.

Share this news

Leave a Reply

%d bloggers like this: