ടുണീഷ്യയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഐറിഷ് സ്ത്രീ വെടിയേറ്റതായി റിപ്പോര്‍ട്ട്

ടൂണിസ്: ടുണീഷ്യയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഐറിഷ് സ്ത്രീ വെടിയേറ്റതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമായി. എന്നാല്‍ വിനോദ സഞ്ചാര കേന്ദ്രമായ സോസിയിലെ ഹോട്ടലില്‍ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ അയര്‍ലന്‍ഡിലെ മീത് സ്വദേശിയായ ഒരു സ്ത്രീയ്ക്ക് വെടിയേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ടൂണീഷ്യയില്‍ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ സോസിയിലെ ഹോട്ടലിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും വിദേശ വിനോദ സഞ്ചാരികളാണ്. ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ വിനേദസഞ്ചാരികളാണ് മരിച്ചവരിലേറെയും. തീവ്രവാദികള്‍ ഹോട്ടലിനുള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: