വാഷിംഗ്ടണ്‍: അമേരിക്കയില്‍ എവിടെയും വിവാഹിതരാകാന്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അവകാശമുണ്ടെന്ന് യുഎസ് സുപ്രീംകോടതി. സ്വവര്‍ഗ വിവാഹം നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി. സ്വവര്‍ഗ വിവാഹത്തിന് ഭരണ ഘടന അനുമതി നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാകും.
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ ട്വിറ്ററില്‍ കുറിച്ചു. തുല്യതയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇതെന്ന് ഒബാമ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ മറ്റുള്ളവരെ പോലെ ഇനി സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും വിവാഹം കഴിച്ച് ജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
-എജെ-