ഡബ്ലിന്‍-ഗാല്‍വേ ഗ്രീന്‍വേ…ഭൂ ഉടമകളുമായി ചര്‍ച്ചക്ക് നിര്‍ദേശം

ഡബ്ലിന്‍: ഡബ്ലിന്‍-ഗാല്‍വേ ഗ്രീന്‍വേയ്ക്കായി ഭൂ ഉടമകളോട് ചര്‍ച്ച നടത്താന്‍ പ്രാദേശിക ഭരണകൂടങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 280 കീലോമീറ്റര്‍ നീളത്തിലാണ് പാത വരുന്നത്. സൈക്കിള്‍ സഞ്ചാര പാദയാണിത്. പദ്ധതിക്ക് എതിര്‍പ്പുമായെത്തിയവര്‍ക്ക് ഗതാഗതവകുപ്പ് കത്തെഴുതിയിരുന്നു.

വിവിധ ഘട്ടങ്ങളായാണ് സൈക്കിള്‍പാത നിര്‍മ്മിക്കുന്നത്. ഗില്‍ഡ് സ്ട്രീറ്റില്‍ നിന്ന് തുടങ്ങി ഗാല്‍വേ സിറ്റിവരെയാണ് പാത. ഏതാനും ഭാഗങ്ങളുടെ പണി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പൂര്‍ത്തിയായ ഭാഗങ്ങള്‍ സര്‍ക്കാര്‍ വക സ്ഥലം ഉപയോഗിച്ചുള്ളതാണ്.Loughrea, Craughwell, Clarinbridge , Oranmore മേഖലയില്‍ നിര്‍മ്മാണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ഏതാനും കര്‍ഷകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ഭീഷണിപ്പെടുത്തുന്നതായാണ് പരാതിപ്പെടുന്നത്. നിര്‍ബദ്ധിതമായി സ്ഥലം ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂഉടമയുമായി കരാറിലെത്താതെ സ്ഥലമേറ്റെടുക്കില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം പദ്ധതി വൈകുന്നത് പദ്ധതിക്കുള്ള തുക നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.

പാതയുടെ പ്ലാന്‍ വളരെയേറെ വഴക്കമുള്ളതാണെന്നും കാര്‍ഷികഭൂമിയോ മറ്റോ കാര്യമായി ഏറ്റെടുക്കാതെ തന്നെ മുന്നോട്ട് കൊണ്ട് പോകാനാകുമെന്നും പറയുന്നവരുണ്ട്. അടുത്ത ആഴ്ച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് നീക്കം. ഗാല്‍വേ, റോസ്കോമണ്‍, വെസ്റ്റ്മീത്ത് കൗണ്‍സിലുകള്‍ നാഷണല്‍ റോഡ് അതോറിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടും. പാതയുടെ നിര്‍മ്മാണത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഭൂമിയുള്ള ഉടമകള്‍, പാതയെ എതിര്‍ക്കുന്ന ഭൂഉടമകള്‍, നിലവില്‍ റോഡിന്‍റെ ഭാഗമല്ലെങ്കിലും ബദല്‍റൂട്ടിന് വേണ്ടി ഭൂമി നല്‍കാന്‍ കഴിയുന്ന ഭൂവുടമകള്‍ എന്നിവരെയെല്ലാം അധികൃതര്‍ കാണുന്നുണ്ട്.

1,000 ഭൂവുടമകളെയെങ്കിലും കാണേണ്ടിവരും അധികൃതര്‍ക്ക്, ഇതില്‍ എഴുനൂറ് പേരും ഗാല്‍വേയില്‍ നിന്നുള്ളവരാകും.  നൂറ് പേര്‍ നഗരത്തിന്‍റെ പരിധിയിലുള്ളവരാണ്. രണ്ട് പേര്‍വീതം അടങ്ങുന്ന ടീമായിരിക്കും ഭൂ ഉടമകളെ കാണുക. പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി നല്‍കിയ ശേഷം സഹകരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയാകും ചെയ്യുക. സെപ്തംബറോടെ ഇക്കാര്യത്തില്‍ അവസാന റിപ്പോര്‍ട്ട് വെയ്ക്കും. പത്ത് വര്‍ഷമായിരിക്കും സൈക്കിള്‍ പാത പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വരിക.

ഏഴ് മില്യണിന്‍റെ ഗുണം പാതമൂലം പ്രാദേശിക സമ്പദ് വ്യവസ്ഥക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്

Share this news

Leave a Reply

%d bloggers like this: