പത്തനംതിട്ട: ബജറ്റ് സമ്മേളന ദിവസം അനുമതിയില്ലാതെ പ്രതിനിധി സഭാ ഹാളില്‍ പ്രവേശിച്ച സുരേഷ് ഗോപിയുടേത് അഹങ്കാരം നിറഞ്ഞ നടപടിയായിരുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മാത്രമാണ് സുരേഷ് ഗോപി അനുമതി ചോദിച്ചിരുന്നതെന്നും അത് അനുവദിച്ചിരുന്നുവെന്നും സുകുമാരന്‍ നായര്‍ ബജറ്റ് സമ്മേളനത്തില്‍ വിശദീകരിച്ചു.
സമ്മേളനവേദിയിലേക്ക് സുരേഷ് ഗോപി കടന്ന് വന്ന് ഷോ കാണിക്കരുതായിരുന്നു. ഇത് അഹങ്കാരം നിറഞ്ഞ നടപടിയാണെന്നും ജനറല്‍ സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. ബജറ്റ് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ദൃശ്യമാധ്യമങ്ങളെയും എന്‍എസ്എസ് വിലക്കിയിരുന്നു. എന്നാല്‍ പത്ര റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫൊട്ടോഗ്രഫര്‍മാര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു.
എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ ജി.സുകുമാരന്‍ നായര്‍ ഇറക്കിവിട്ടിരുന്നു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സുകുമാരന്‍ നായരെ കാണാനെത്തിയ സുരേഷ് ഗോപിയോട് എനിക്കിതൊന്നും തനിക്കിഷ്ടമല്ലെന്ന് പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം ചങ്കുതകര്ത്തുവെന്ന് ന്ന് സുരേഷ് ഗോപി പ്രതികരിക്കുകയും ചെയ്തു.