പാരീസ്: ഫ്രാന്‍സില്‍ കൂടുതല്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയുള്ളതായി പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് മുന്നറിയിപ്പ് നല്‍കി. ലിയോണിലെ ഗല്‍ാസ് ഫാക്ടറിയില്‍ ഒരാളെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് വാല്‍സ് മുന്നറിയിപ്പ് നല്‍കിയത്. ഇന്നലെ ഫാക്ടറിയില്‍ കടന്നുകയറിയാണ് തീവ്രവാദികള്‍ ഒരാളെ വധിക്കുകയും അറബി വാക്കുകള്‍ എഴുതിയ പതാക ഉയര്‍ത്തുകയും ചെയ്തത്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ പതാകയും സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
യാസിന്‍ സാല്‍ഹി (35) എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സെക്യുരിറ്റി സര്‍വീസ് മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സാല്‍ഹിക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളതായി അറിയില്ലെന്ന ആഭ്യന്തരമന്ത്രി അറിയിച്ചു. ഇയാളുടെ ഭാര്യയെയും സഹോദരിയെയും മറ്റൊരു ബന്ധുവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൂന്നു കുട്ടികളുടെ പിതാവുകൂടിയാണ് സാല്‍ഹി.