ടുണീഷ്യന്‍ തീവ്രവാദ ആക്രമണം..കൊല്ലപ്പെട്ടവരില്‍ രണ്ട് ഐറിഷുകാര്‍ കൂടി

ഡബ്ലിന്‍: ടുണീഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐറിഷുകാരുടെ എണ്ണം മൂന്നായി.

അഥലോണില്‍ നിന്നുള്ള ലോറന്‍സ് , മാര്‍ട്ടിന ഹെയ്സ് ദമ്പതികള്‍ കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇരുവരും അവധി ആഘോഷിക്കുന്നതിനായി ടുണീഷ്യയില്‍ എത്തിയതായിരുന്നു. മുപ്പത്തിയെട്ട് പേരാണ് വിനോദ സഞ്ചാര കേന്ദ്രമായ സോസിയിലെ ഹോട്ടലില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ലാറിയെന്നും ലോനിയെന്നും വിളിക്കുന്ന ലോറന്‍സ ബസ് ഏയ്റീനില്‍ ഇന്‍സ്പെക്ടറാണ്. റോസ് കോമണിലെ കില്‍ടൂം മേഖലയില്‍ നിന്നുള്ള അറിയിപ്പെടുന്ന കുടുംബത്തിലേതാണ്. മുപ്പത് വയസുള്ള ഒരു മകളുണ്ട് ഇവര്‍ക്ക്.

വിദേശകാര്യമന്ത്രി ചാര്‍ലിഫ്ലനഗാനാണ് മരിച്ചവരില്‍ രണ്ട് ഐറിഷുകാര്‍ കൂടിയുണ്ടെന്ന് വ്യക്തമാക്കിയത്. ഇന്നലെ നാല് മണിയോടെയായിരുന്നു വിവരം പുറത്ത് വിട്ടത്. നിലവില്‍ കൊല്ലപ്പെട്ടവരെ തിരച്ചരിയാനുള്ള നടപടികളിലൂടെ ടുണീഷ്യന്‍ അധികൃതര്‍ കടന്ന് പോയ്കൊണ്ടിരിക്കുകയാണ്. ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി ടുണീഷ്യയിലെ ഐറിഷ് അംബാസഡര്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.

തീവ്രവാദ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ടുണീഷ്യയിലേക്കുള്ള യാത്രാ മുന്നറിയിപ്പ് അതീവ ജാഗ്രത എന്ന നിലയില്‍ ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ടുണീഷ്യയിലുള്ള ഐറിഷ് പൗരന്മാരോട് അധികൃതര്‍ പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനും ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ആദ്യം തന്നെ കൊല്ലപ്പെട്ടിരുന്ന ഐറിഷ് സ്വദേശി ലോര്‍ന കാര്‍ട്ടിയുടെ കുടുംബത്തിന് വേണ്ട പിന്തുണ നല്‍കുമെന്നും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: