കോട്ടയം: പി.സി. ജോര്‍ജ് വിഷയത്തില്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ തിരുത്തി കേരള കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജോര്‍ജിന്റെ കാര്യത്തില്‍ പുനഃരാലോചനയില്ല. പുകഞ്ഞ കൊള്ളി പുറത്തുതന്നെയാണ്. ജനങ്ങളോട് മാപ്പു പറഞ്ഞ് പി.സി. ജോര്‍ജ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പി.സി. ജോര്‍ജ് തന്റെ തെറ്റിനെക്കുറിച്ച് പശ്ചാത്തപിച്ചാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്നായിരുന്നു ഉണ്ണിയാടന് പറഞ്ഞിരുന്നത്. പാര്‍ട്ടിക്കും മുന്നണിക്കുമെതിരായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. തെറ്റുതിരുത്തിയെന്നും പറഞ്ഞാല്‍ പോര അത് പ്രവൃത്തിയില്‍ കാണിക്കണമെന്നും ഉണ്ണിയാടന് പറഞ്ഞു.
എന്നാല്‍ തന്നെ വെറുതെയങ്ങ് ഒഴിവാക്കാന്‍ കഴിയില്ലെന്നും താനിപ്പോഴും മാണി ഗ്രൂപ്പ് തന്നെയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഉണ്ണിയാടന് തലയ്ക്കു വല്ലകുഴപ്പവും കാണുമെന്നും ജോര്‍ജ് പറഞ്ഞു.