ടാക്‌സ് ബാക്ക് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായി സംസാരിക്കാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ അവസരം

 

അയര്‍ലന്‍ഡിലെ ടാക്‌സ് ബാക്ക് സംബന്ധിച്ച് റോസ് മലയാളം ഒരുക്കിയ അവസരംനിരവധി അയര്‍ലന്‍ഡ് മലയാളികള്‍ ഉപയോഗിച്ചു.നിലവില്‍ ടാക്‌സ് ബാക്ക് ലഭിക്കുന്നവര്‍ക്ക് അധികം തുക ലഭിക്കുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്ക് വാടക ഇനത്തില്‍ ടാക്‌സ് ബാക്ക് ലഭിക്കുന്നതിനും,ടാക്‌സ് ബാക്കിന്റെ പുതിയ മേഖലകള്‍ കണ്ടെത്തി ടാക്‌സ് ബാക്ക് ക്ലയിം ചെയ്യാന്‍അവസരങ്ങള്‍ ഒരുക്കിയും മലയാളികള്‍ക്ക് ഇതുവഴി അവസരം ലഭിച്ചു.2 മണിക്കൂറിനുള്ളില്‍ എകദേശം 432 ആളുകള്‍ഈ അവസരം ഉപയോഗിക്കുവാനായി നല്‍കിയിരുന്ന ലിങ്കില്‍ വിളിച്ചിരുന്നു.നിലവില്‍ ടാക്‌സ് കണ്‍സള്‍ട്ടന്റിന്റെ സേവനം ലഭിക്കുന്നവര്‍ക്ക് പോലും 350 യൂറോ മുതല്‍ 500 യൂറൊ വരെ നേട്ടം ഉണ്ടായതിനൊപ്പം 2300 യൂറോ വരെ ടാക്‌സ് ബാക്ക് നേടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ മലയാളികള്‍ക്ക് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായി സംസാരിച്ചതിനെ തുടര്‍ന്ന് സാധ്യതകള്‍ തെളിഞ്ഞു.

എന്നാല്‍ആളുകള്‍ വിളിക്കുന്ന സമയം കാത്തു നില്‍പ്പ് സമയം ഉണ്ടായതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കാതെ നിരാശരാകേണ്ടി വന്നതിനാല്‍ നിരവധി ഇ മെയിലുകളാണ് റോസ് മലയാളത്തിന് ലഭിച്ചത്.

റോസ് മലയാളം ടാക്‌സ് ബാക്ക് വിവരങ്ങള്‍ എന്ന പ്രോഗ്രാം ഒരുക്കിയത് റോസ് മലയാളവും അയര്‍ലന്‍ഡിലെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കമ്പനിയായ ”ടാസ്‌ക് അക്കൗണ്ടന്റന്റ്” എന്ന ഡബ്ലിന്‍ ആസ്ഥാനമായ സ്ഥാപനം ആയിരുന്നു.മലയാളിയായ ഷിജുമോന്‍ ചാക്കോ ആണ് മലയാളികളുമായിസംവദിച്ചത്. നിരവധി ആളുകളുടെ അഭ്യര്‍ത്ഥന പ്രകാരംമറ്റൊരു അവസരം കൂടി ഒരുക്കുന്നതിനായി ഈ സ്ഥാപനവുമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: