ലോങ്‌ഫോര്‍ഡ് പബില്‍ ഹെലികോപ്ടര്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ വീഡിയോ

 

ഡബ്ലിന്‍: ലോങ്‌ഫോര്‍ഡില്‍ പബില്‍ ഹെലികോപ്ടര്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതേകാലോടെയാണ് സംഭവം. പബിലുണ്ടായിരുന്ന ചിലര്‍ പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും ഗുരുതരമായ പരിക്കില്ല. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കില്ല. The Rustic Inn പബിന്റെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സംഭവത്തില്‍ എയര്‍ ആക്‌സിഡിന്റ് ഇന്‍വെസ്റ്റിക്കേഷന്‍ യൂണിറ്റ് അന്വേഷണം ആരംഭിച്ചു. താഴ്ന്ന പറക്കുകയായിരുന്ന ഹെലികോപ്ടര്‍ കനാലിന് മുകളില്‍ വട്ടമിട്ട് കുറച്ച് സമയത്തിന് ശേഷം പബിന് അരികിലേക്ക് പറക്കുകയായിരുന്നു. തുടര്‍ന്ന് വട്ടം തിരിയുന്നതിനിടയില്‍ ഹെലികോപ്ടറിന്റെ പിന്‍വശം പബ്ബില്‍ തട്ടുകയും ഇത് കണ്ട് നിന്ന് 14 വയസുകാരന്‍ ഉടനെ എമര്‍ജന്‍സി സര്‍വീസിനെ വിളിക്കുകയും ചെയ്തു.
-എജെ-

Share this news

Leave a Reply

%d bloggers like this: